ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കന്‍ തീരത്ത് നോര്‍ത്ത് സീയില്‍ എണ്ണക്കപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. എണ്ണക്കപ്പലിലും ടാങ്കറിലുമുണ്ടായിരുന്ന 32 പേരെ ബ്രിട്ടീഷ് തീരസംരക്ഷണസേന രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. അമേരിക്കന്‍ റജിസ്‍ട്രേഷനുള്ള എണ്ണക്കപ്പലും പോര്‍ച്ചുഗീസ് റജിസ്ട്രേഷനുള്ള ചരക്കുകപ്പലുമാണ് അപകടത്തില്‍പ്പെട്ടത്. അമേരിക്കന്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ള വിമാന ഇന്ധനമാണ് എണ്ണക്കപ്പലിലുള്ളത്. തീയണയ്്ക്കാനുള്ള ശ്രമം തുടരുകയാണ്. കടലിലേക്ക് എണ്ണച്ചോര്‍ച്ച തടയാനും ശ്രമം തുടങ്ങി