ഇന്ത്യയില്‍ നിന്ന് നിയമപരമായും അനധികൃതമായും ഏറ്റവുമധികം പേര്‍ കുടിയേറുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. അനധികൃത കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് കെയ്ര്‍ സ്റ്റാമറിന്‍റെ ലേബര്‍ പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെളിപ്പെടുത്തല്‍.
ഇന്ത്യക്കാരുടേതടക്കം റസ്റ്ററന്‍റുകള്‍, ബാറുകള്‍, കടകള്‍, കാര്‍ വാഷിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി.
ജനുവരിയില്‍ 828 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധ രാജ്യക്കാരായ 609പേരെ പിടികൂടി. ഇവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം. ഇവരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടി തുടരുകയാണ്