• 'കാട്ടാളൻ'! കണ്ണിൽ ചോരയില്ലാത്ത, തനിക്ക് മുന്നിൽ തടസ്സമായി നിൽക്കുന്ന എന്തിനെയും നിഷ്ഠൂരമായി ഇല്ലാതാക്കുന്ന വേട്ടക്കാരൻ.

തിയേറ്ററുകളിൽ ആക്ഷൻ താണ്ഡവമാടിയ പെപ്പെ ചിത്രം 'കാട്ടാളൻ' ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. ആന്റണി വർഗീസ് (പെപ്പെ) മാസ്സ് റോളിലെത്തുന്ന ഈ ചിത്രം ഓഗസ്റ്റ് 13 മുതൽ മനോരമമാക്സിലൂടെ എക്സ്ക്ലൂസീവ് പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തും.

1995-ലെ ആനക്കൊല്ലി കാടുകളിലാണ് കഥ നടക്കുന്നത്. കോടികളുടെ ആനക്കൊമ്പ് കടത്ത് സാമ്രാജ്യം പിടിച്ചെടുക്കാൻ മാരി, എഡ്ഡി എന്ന രണ്ട് അധോലോക നായകൻമാർ ചോരക്കളിയിലാണ്. കാട് തങ്ങളുടെ അധീനതയിലാണെന്ന് കരുതിയ അവർക്ക് പക്ഷേ തെറ്റി... കാട്ടിലെ ഏറ്റവും വലിയ അപകടകാരിയെ അവർ ഉണർത്തിവിട്ടു!

 'കാട്ടാളൻ'! കണ്ണിൽ ചോരയില്ലാത്ത, തനിക്ക് മുന്നിൽ തടസ്സമായി നിൽക്കുന്ന എന്തിനെയും നിഷ്ഠൂരമായി ഇല്ലാതാക്കുന്ന വേട്ടക്കാരൻ. 

പ്രേക്ഷകരെ ആവേശക്കൊടുമുടിയിലെത്തിച്ച 'മിഖായേൽ എക്സ്റ്റെൻഡഡ് യൂണിവേഴ്സി'ലെ അടുത്ത അധ്യായമാണ് 'കാട്ടാളൻ'. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്ത ചിത്രത്തിൽ സുനിൽ, കബീർ ദുഹാൻ സിംഗ്, ജഗദീഷ്, ദുഷാര വിജയൻ എന്നിവരടങ്ങുന്ന വൻ താരനിരയും അണിനിരക്കുന്നു. രവി ബസ്രൂർ, ബി. അജനീഷ് ലോകനാഥ് കമ്പോസ് ചെയ്ത പശ്ചാത്തലസംഗീതം ഓരോ രംഗത്തെയും കൂടുതൽ തീവ്രമാക്കുന്നു.

സമ്പൂർണ്ണ മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ മനോരമമാക്സ്, വിപുലമായ വിനോദശേഖരമാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. മഴവിൽ മനോരമ, മനോരമ ന്യൂസ് എന്നിവയിലെ എല്ലാ പരിപാടികൾക്കും പുറമെ, 500-ലധികം സൂപ്പർഹിറ്റ് സിനിമകളും 20,000-ത്തിലധികം മണിക്കൂർ നീളുന്ന വിനോദ ഉള്ളടക്കങ്ങളും മനോരമമാക്സിൽ ലഭ്യമാണ്.

ഭയമറിയാത്ത കൊമ്പനാനകളുടെയും ചോരച്ചാലുകളുടെയും നടുവിലെ പകയും പ്രതികാരവും കാണാൻ തയ്യാറായിക്കോളൂ. ഓഗസ്റ്റ് 13 മുതൽ 'കാട്ടാളൻ' മനോരമമാക്സിൽ മാത്രം! manoramamax.com/movies

ENGLISH SUMMARY:

Antony Varghese (Pepe)'s action-packed film 'Kaattalan' is set for its exclusive OTT premiere on ManoramaMAX from August 13. Set in the forests of 1995, the film follows a brutal conflict over an ivory smuggling empire that awakens a deadly hunter known as Kaattalan. Directed by Paul George, the movie features a strong ensemble cast and an intense background score by Ravi Basrur and B. Ajaneesh Loknath.