• ഈ വാരാന്ത്യത്തിൽ രണ്ട് മികച്ച മലയാള ചിത്രങ്ങള്‍ മനോരമമാക്സിൽ പ്രദർശനത്തിനെത്തും.

ഈ വാരാന്ത്യത്തിൽ രണ്ട് മികച്ച മലയാള ചിത്രങ്ങള്‍ മനോരമമാക്സിൽ പ്രദർശനത്തിനെത്തും. എക്സ്ക്ലൂസീവ് ഡിജിറ്റൽ റിലീസായി വെള്ളിയാഴ്ച മുതൽ 'ട്രിപ്പിൾ ഡെക്കർ' സ്ട്രീമിങ് തുടങ്ങും. ഡാർക്ക് കോമഡി ചിത്രമായ ട്രിപ്പിള്‍ ഡെക്കര്‍ സംവിധാനം ചെയ്തിരിക്കുന്നത് കൃഷ്ണനുണ്ണി മംഗലത്താണ്.  അഖിൽ ശ്രീകുമാരൻ, വൈഷ്ണവി, ഗൗരി കുട്ടി, സജി സോപനം, വെങ്കിട്ടരാമൻ ആർ.കെ, ശ്രീകുമാർ ആർ. നായർ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 

ഒരു ദിവസത്തെ വിചിത്രമായ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി മുന്നേറുന്ന ഈ ചിത്രത്തിൽ മൂന്ന് പ്രധാന കഥാപാത്രങ്ങളാണുള്ളത്. പ്രണയത്തിനായി അസാധാരണമായ വഴികൾ തിരഞ്ഞെടുക്കുന്ന ഒരു ഡെലിവറി ഏജന്റും, അപകടകരമായ പദ്ധതി തയ്യാറാക്കുന്ന ദമ്പതികളും, സ്വന്തം ലക്ഷ്യങ്ങളുമായി എത്തുന്ന ഒരു സ്ത്രീയുമാണ് കഥയുടെ പ്രധാന വേഷങ്ങളിലുള്ളത്. അപ്രതീക്ഷിതമായി ഇവരുടെ ജീവിതം പരസ്പരം കൂട്ടിമുട്ടുമ്പോൾ ഉടലെടുക്കുന്ന ആശയക്കുഴപ്പങ്ങളും നർമ്മമുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ശനിയാഴ്ച മുതൽ ഫാമിലി സൂപ്പർ ഹിറ്റായ 'കല്യാണമരം' കാണാം. മനോഹരമായ ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു കുടുംബ ചിത്രമാണിത്. രാജേഷ് അമാനകര സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബാലതാരം ദേവനന്ദ 'മല്ലിക' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ധ്യാൻ ശ്രീനിവാസൻ, മീര വാസുദേവൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. 

തന്റെ ഏറ്റവും അടുത്ത സുഹൃത്തായി കാണുന്ന ഒരു മരവുമായി ആത്മബന്ധം പുലർത്തുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. വിവാഹ ആവശ്യങ്ങൾക്കായി ആ മരം വെട്ടിമാറ്റാൻ കുടുംബം തീരുമാനിക്കുമ്പോൾ, അതിനെതിരെ ധീരമായ പോരാട്ടം നടത്തുന്ന മല്ലികയിലൂടെ സമൂഹം മുഴുവൻ പ്രചോദനം ഉൾക്കൊള്ളുന്നതാണ് ഈ ചിത്രം. 

ഏറ്റവും കൂടുതൽ മലയാള ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളും സംപ്രേഷണം ചെയ്യുന്ന സമ്പൂർണ്ണ മലയാള ഒടിടി പ്ലാറ്റ്‌ഫോമാണ് മനോരമമാക്സ്. മഴവിൽ മനോരമ, മനോരമ ന്യൂസ് എന്നിവയുടെ മുഴുവൻ പരിപാടികൾക്ക് പുറമെ, 500-ലധികം സിനിമകളും 20,000 മണിക്കൂറിലധികം വിനോദപരിപാടികളും ഇവിടെ ലഭ്യമാണ്. 

ഈ വാരാന്ത്യത്തിൽ എക്സ്ക്ലൂസീവ് വിനോദങ്ങൾക്കായി മനോരമമാക്സ് സന്ദർശിക്കൂ.

ENGLISH SUMMARY:

Streaming platform ManoramaMAX is set to premiere two Malayalam films, 'Triple Decker' and 'Kalyanamaram', over the weekend. Directed by Rajesh Amanakara, the family drama 'Kalyanamaram' streams from Saturday, starring child artist Devananda alongside Dhyan Sreenivasan and Meera Vasudevan.