മലയാളിക്ക് എക്കാലത്തും മികച്ച വിനോദാനുഭവം സമ്മാനിക്കുന്ന നമ്പർ വൺ മലയാളം ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സ്, ഇതാ ഈ വാരാന്ത്യത്തിലും വൈവിധ്യമാർന്ന മൂന്ന് പുത്തൻ ചിത്രങ്ങളുമായി നിങ്ങളുടെ സ്വീകരണമുറികളിലേക്ക് എത്തുന്നു. സസ്പെൻസ് ത്രില്ലർ, ഗൃഹാതുരത്വം ഉണർത്തുന്ന കുടുംബചിത്രം, ഹൃദയസ്പർശിയായ റിയലിസ്റ്റിക് ഡ്രാമ എന്നിങ്ങനെ വ്യത്യസ്ത അഭിരുചികളുള്ള സിനിമാപ്രേമികൾക്കായി ഒന്നിനൊന്ന് വേറിട്ട കാഴ്ചകളാണ് ഒരേ സമയം മനോരമ മാക്സ് അണിനിരത്തുന്നത്.
ഒരു സിവിൽ സർവീസ് ഉദ്യോഗാർഥിയുടെ ഏകാന്തമായ പഠനജീവിതത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിത നിഗൂഢതകളുടെ കഥ പറയുന്ന ചിത്രമാണ് അൻസൺ ആന്റണി ചിത്രം 'ജൂനിയേഴ്സ് ജേർണി'. ഐ.എ.എസ് എന്ന ലക്ഷ്യവുമായി ഒരു ഗ്രാമത്തിൽ ഏകാന്ത പഠനത്തിനെത്തുന്ന ജയകൃഷ്ണൻ (ശരത് ഗോപാൽ) എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അഡ്വ. ശ്രീധരന്റെ (വിജയരാഘവൻ) പിന്തുണയോടെ ജയകൃഷ്ണൻ കെട്ടിപ്പടുത്ത അച്ചടക്കമുള്ള ആ പഠനലോകവും അപ്രതീക്ഷിതമായി അവിടെ ഒരുങ്ങുന്ന ഒരു നിഗൂഢതയിലേക്ക് വഴിമാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മീനാക്ഷിയും സുധീർ കരമനയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി, കണ്ണൂരിന്റെ ഗ്രാമീണ ഭംഗിയിൽ വിരിയുന്ന കുട്ടിക്കാലത്തെ കുസൃതികളും കൂട്ടുകെട്ടും പങ്കുവെക്കുന്ന ചിത്രമാണ് ശ്രീകാന്ത് ഇ.ജി. സംവിധാനം ചെയ്ത 'സ്കൂൾ ചലേ ഹം' (School Chale Hum). ദേശീയ പുരസ്കാര ജേതാവ് ബിജിപാലിന്റെ ഈണങ്ങൾ ഈ ചിത്രത്തിന് മാറ്റുകൂട്ടുന്നു.
മുതിർന്ന നടൻ ജഗദീഷിന്റെ വേറിട്ടതും ശക്തവുമായ പ്രകടനവുമായി എത്തുന്ന സിറാജ് ഫാന്റസിയുടെ 'തട്ടുകട മുതൽ സെമിത്തേരി വരെ' (Thattukada Muthal Semitheri Vare) എന്ന ചിത്രമാണ് റിലീസ് നിരയിലെ മറ്റൊന്ന്. വടക്കൻ വയനാടിന്റെ പശ്ചാത്തലത്തിൽ, 35 വർഷങ്ങൾക്കു മുൻപ് ഒളിച്ചോടിപ്പോന്ന ഒരു ദമ്പതികളുടെ അതിജീവനത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളാണ് ഈ ചിത്രം ദൃശ്യവൽക്കരിക്കുന്നത്.
മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും മുഴുവൻ ജനപ്രിയ പരിപാടികൾക്കും പുറമെ, അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും ഇരുപതിനായിരത്തിലേറെ മണിക്കൂർ ദൈർഘ്യമുള്ള ആകർഷകമായ വിനോദ ഉള്ളടക്കങ്ങളുമാണ് മനോരമ മാക്സ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ഈ വാരാന്ത്യത്തിലെ പുതിയ റിലീസുകളൊന്നും മിസ് ചെയ്യാതിരിക്കാൻ ഇപ്പോൾ തന്നെ www.manoramamax.com സന്ദർശിക്കൂ. വിനോദത്തിന്റെ അൺലിമിറ്റഡ് കാഴ്ചകളിലേക്ക് ലോഗിൻ ചെയ്യൂ.