സിനിമാപ്രേമികൾക്ക് ആവേശമായി ഈ മെയ് അവസാന വാരം ഒരു വമ്പൻ ഡിജിറ്റൽ റിലീസ് മാമാങ്കത്തിനൊരുങ്ങി സമ്പൂർണ്ണ മലയാള  ഒടിടി പ്ലാറ്റ്‌ഫോമായ മനോരമമാക്സ്. ഒന്നിനുപുറകെ ഒന്നായി മൂന്ന് തകർപ്പൻ ത്രില്ലർ ചിത്രങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന 'വീക്കെൻഡ് ബിഞ്ചിന്റെ ഭാഗമായിട്ടാണ് മനോരമമാക്സിൽ ഈ ആഴ്ചയും  വമ്പൻ റിലീസുകൾ ഒരുങ്ങുന്നത്.

ഈ വരാന്ത്യത്തിലെ മൂവീ റിലീസിന് തുടക്കമിട്ടുകൊണ്ട് ഇന്ന് 'അമോസ് അലക്സാണ്ടർ' (Amoz Alexander) പ്രീമിയർ ചെയ്യും. അജയ് ഷാജി സംവിധാനം ചെയ്ത ഈ ഇന്റന്‍സ് സൈക്കോളജിക്കൽ ക്രൈം ത്രില്ലറിൽ ജാഫർ ഇടുക്കിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. താരാ അമലാ ജോസഫ്, കലാഭവൻ ഷാജോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വ്യക്തിപരമായ ട്രോമകളിലൂടെ കടന്നുപോകുന്ന ഒരു ക്രൈം ജേണലിസ്റ്റും, ജയിലിൽ കഴിയുന്ന ക്രൂരനായ ഒരു പ്രതിയും തമ്മിൽ നടക്കുന്ന വന്യമായ മനശാസ്ത്രപരമായ പോരാട്ടമാണ് ഈ ചിത്രം ദൃശ്യവൽക്കരിക്കുന്നത്. റിയലിസ്റ്റിക്കും വൈകാരികവുമായ ഒരു സോഷ്യൽ സസ്പെൻസ് ഡ്രാമയുമായി ഷാബു ഉസ്മാൻ ചിത്രം ‘ലൂയിസ്’ (Louis) മെയ് 23 മുതൽ മനോരമമാക്സിൽ കാണാം. ഇന്ദ്രൻസാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മനോജ് കെ. ജയൻ, ജോയ് മാത്യു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. 

ഈ സിനിമാവിരുന്നിന് മാറ്റുകൂട്ടിക്കൊണ്ട് മേയ് 24 ക്ലോസ്ട്രോഫോബിക് ഹൊറർ ചിത്രം 'കോൾഡ്' മനോരമമാക്സിലെത്തും. റീന മരിയ, മോനിഷ മോഹൻ, രസ്മിത രാമചന്ദ്രൻ എന്നിവർ അഭിനയിച്ച ഈ ചിത്രം 'ലോക്ക്ഡ്-ഇൻ സിൻഡ്രോം' (Locked-in Syndrome) എന്ന ഭയാനകമായ അവസ്ഥയെയാണ് പശ്ചാത്തലമാക്കുന്നത്. തൻ്റെ ഭൂതകാലത്തെക്കുറിച്ചുള്ള ക്രൂരമായ രഹസ്യം തിരിച്ചറിയുന്ന ഒരു ചിത്രകാരിക്ക്, ആ മാനസികാഘാതത്തിൽ പെട്ടെന്ന് പക്ഷാഘാതം വരികയും, തുടർന്ന് ശരീരം അനക്കാൻ കഴിയാതെ പൂർണ്ണ ബോധത്തോടെ തൻ്റെ ഉള്ളിലെ പേടിസ്വപ്നങ്ങളെയും ചുറ്റുമുള്ള യഥാർത്ഥ ലോകത്തിലെ അപകടങ്ങളെയും നേരിടേണ്ടി വരുന്നതുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.

തുടർച്ചയായ ദിവസങ്ങളിലെ ഈ റിലീസുകളിലൂടെ, പ്രീമിയം ഹോം-തിയേറ്റർ സസ്പെൻസ് അനുഭവങ്ങൾ ആഗ്രഹിക്കുന്ന പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ മനോരമമാക്സിന് സാധിക്കുമെന്നുറപ്പാണ്. ആഴ്ച തോറും നിരവധി സിനിമകളുമായി മലയാളത്തിലെ നമ്പർ വൺ ഒടിടി പ്ലാറ്റ്‌ഫോമായി തുടരുന്ന മനോരമമാക്സ്, വിപുലമായ ഒരു വിനോദശേഖരമാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും എല്ലാ പ്രോഗ്രാമുകൾക്കും പുറമെ, അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും ഇരുപതിനായിരത്തിലധികം മണിക്കൂർ ദൈർഘ്യമുള്ള മറ്റ് ആകർഷകമായ ദൃശ്യവിരുന്നുകളും ഇതിലൂടെ ആസ്വദിക്കാം.

ഈ വമ്പൻ ചിത്രങ്ങളൊന്നും തന്നെ കാണാൻ മറക്കരുത്. നിങ്ങളുടെ കൈയെത്തും ദൂരത്തുള്ള 24/7 ഡിജിറ്റൽ സിനിമാ തിയേറ്ററായ www.manoramamax.com/movies ലേക്ക് ഇപ്പോൾ തന്നെ ലോഗ് ഇൻ ചെയ്യൂ!

ENGLISH SUMMARY:

ManoramaMAX is bringing an exciting weekend binge experience for Malayalam movie lovers with the digital premieres of thriller films ‘Amoz Alexander’, ‘Louis’, and ‘Cold’. Featuring stars like Jaffer Idukki, Indrans, Manoj K. Jayan, and Kalabhavan Shajohn, the movies promise psychological suspense, social drama, and claustrophobic horror. The OTT platform continues to strengthen its position with blockbuster Malayalam entertainment and premium streaming experiences.