ഈ ആഴ്ചയും സിനിമാപ്രേമികൾക്ക് ആഘോഷമാക്കി മനോരമമാക്സ്. വൈവിധ്യമാർന്ന പ്രമേയങ്ങൾ കോർത്തിണക്കിയ സിനിമാവിരുന്ന് മെയ് 1ന് ദേശീയ അവാർഡ് ജേതാവ് ജയരാജിന്‍റെ 'അവൾ' എന്ന ചിത്രത്തിലൂടെ ആരംഭിക്കുന്നു. സുരഭി ലക്ഷ്മി കേന്ദ്രകഥാപാത്രമായെത്തുന്ന ഈ ചിത്രം ഒരു സ്ത്രീയുടെ നിശബ്ദമായ അതിജീവനത്തിന്റെ ആഴമേറിയ കഥയാണ് പറയുന്നത്.
മെയ് 2-ന് പ്രേക്ഷകരുടെ പ്രിയ ജോഡികളായ ബിജു സോപാനവും നിഷ സാരംഗും ഒന്നിക്കുന്ന 'ലെയ്ക്ക' എത്തും. ആശാദ് ശിവരാമൻ സംവിധാനം ചെയ്ത ഈ ചിത്രം സാധാരണക്കാരന്റെ കൊച്ചു സ്വപ്നങ്ങളെ ബഹിരാകാശ ഗവേഷണത്തിന്റെ വലിയ പശ്ചാത്തലവുമായി ഹൃദ്യമായി ബന്ധിപ്പിക്കുന്നു. ഇതേദിവസം തന്നെ വി.കെ സുഭാഷ് സംവിധാനം ചെയ്ത 'ഫീമെയിൽ ഡോഗ്' എന്ന ലഘുചിത്രവും പുറത്തിറങ്ങും. പ്രണയവും വിവേചനങ്ങളും പ്രമേയമാകുന്ന ഈ ചിത്രം സുരേഷ് കോമത്താണ് നിർമ്മിച്ചിരിക്കുന്നത്.
വാരാന്ത്യത്തിന് ആവേശം പകർന്ന് മെയ് 3-ന് നിസ്സാർ സംവിധാനം ചെയ്യുന്ന 'ടു മെൻ ആർമി' എത്തും. 'ത്രീ മെൻ ആർമി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസ്സാർ ഒരുക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ ഇന്ദ്രൻസും ഷഹീൻ സിദ്ദിഖുമാണ് പ്രധാന വേഷങ്ങളിൽ. ഗൂഢരഹസ്യങ്ങളുടെയും അന്വേഷണങ്ങളുടെയും ആകാംക്ഷ നിറഞ്ഞ ലോകത്തിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ ക്ഷണിക്കുന്നത്.
ഓരോ ആഴ്ചയും പുതിയ സിനിമകളുമായി എത്തുന്ന മലയാളത്തിലെ നമ്പര്‍ വൺ ഒടിടി പ്ലാറ്റ്‌ഫോമാണ് മനോരമ മാക്സ്. മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും ഹിറ്റ് പ്രോഗ്രാമുകൾക്ക് പുറമെ, അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും ഇരുപതിനായിരത്തിലധികം മണിക്കൂർ നീളുന്ന വിനോദശേഖരവുമാണ് മനോരമാക്‌സ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ഈ വാരത്തിലെ ഹിറ്റ് സിനിമകൾ ഒന്നും തന്നെ മിസ്സ് ചെയ്യാതിരിക്കൂ. ഇപ്പോൾ തന്നെ www.manoramamax.com സന്ദർശിക്കൂ, ആഘോഷങ്ങൾ തുടങ്ങൂ