ഓരോ വാരാന്ത്യവും പുത്തൻ സിനിമകൾ മലയാളിയുടെ സ്വീകരണമുറിയിലേക്ക് എത്തിക്കുന്ന പതിവ് തുടർന്ന് മനോരമമാക്‌സ്! മലയാളത്തിലെ ഏക ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്ന പെരുമയുമായി, ഇതാ ഈ വാരാന്ത്യവും അഞ്ച് ബിഗ് റിലീസുകളുമായി മനോരമമാക്‌സ് സിനിമാ മാമാങ്കത്തിന് തിരിതെളിക്കുന്നു.
ഏപ്രിൽ 25-ന് റിലീസ് ചെയ്യുന്ന 'അമ്പലമുക്കിലെ വിശേഷങ്ങൾ' പാലക്കാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പപ്പു എന്ന യുവാവിന്റെ രസകരമായ അതിജീവനകഥയാണ് പറയുന്നത്; ഗോകുൽ സുരേഷും ലാലും തകർത്തഭിനയിക്കുന്ന ഒരു പക്കാ ഫാമിലി എന്റർടൈനറാണിത്.
ഏപ്രിൽ 26-ന് പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്ത 'വെള്ളേപ്പം' റിലീസ് ചെയ്യും. കുടുംബത്തിന് വേണ്ടി സ്വന്തം സ്വപ്നങ്ങൾ മാറ്റിവെച്ച സാറയുടെയും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന അനിയൻ ജോസമോന്റെയും ജീവിതത്തിലേക്ക് കലീന എന്ന കലാകാരി എത്തുന്നതോടെയുണ്ടാകുന്ന മാറ്റങ്ങൾ ഹൃദയസ്പർശിയായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ഷൈൻ ടോം ചാക്കോയും റോമയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം.
കൂടാതെ, വിദേശത്തേക്ക് കടക്കാൻ കുറുക്കുവഴി തേടുന്ന ചന്തുവിന്റെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ശരത്തിന്റെയും രസകരമായ 'കിടിലം പാറു' ജിന്റോ തോമസ് ഒരുക്കിയ 'ഇരുനിറം' എന്നിവയും ഈ വാരം മുതൽ മനോരമമാക്സിൽ കാണാം. ലോകത്തിലെ ഏറ്റവും നല്ല നിറം തേടിയിറങ്ങുന്ന അമ്പിളി എന്ന പെൺകുട്ടിയുടെ നിഷ്കളങ്കമായ കാഴ്ചപ്പാടിലൂടെയുള്ള ഈ ജീവിതയാത്രയാണ് ഇരുനിറം. കൂടാതെ, വേറിട്ട പ്രമേയമുള്ള ഹ്രസ്വചിത്രം 'തൃണിതം’ ഈ വാരം പ്രേക്ഷകരിലേക്ക് എത്തും.
ഓരോ ആഴ്ചയും പുതിയ സിനിമകളുമായി എത്തുന്ന മലയാളത്തിലെ നമ്പര്‍ വൺ OTT പ്ലാറ്റ്‌ഫോമാണ് മനോരമമാക്സ്. മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും ഹിറ്റ് പ്രോഗ്രാമുകൾക്ക് പുറമെ, അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും ഇരുപതിനായിരത്തിലധികം മണിക്കൂർ നീളുന്ന വിനോദശേഖരവുമാണ് മനോരമ മാക്‌സ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ഈ വാരത്തിലെ ഹിറ്റ് സിനിമകൾ ഒന്നും തന്നെ മിസ്സ് ചെയ്യാതിരിക്കൂ. ഇപ്പോൾ തന്നെ www.manoramamax.com/movies സന്ദർശിക്കൂ, ആഘോഷങ്ങൾ തുടങ്ങൂ.