khushi-princess-jungle-manorama-max

TOPICS COVERED

പ്രകൃതിയെയും സഹജീവികളെയും ഒരുപോലെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുന്ന വിസ്മയകരമായ ജംഗിൾ കഥകളുമായി ഖുഷി എത്തുന്നു. മൃഗങ്ങളുമായി സംസാരിക്കാൻ മാന്ത്രിക കഴിവുള്ള എട്ട് വയസ്സുകാരി ഖുഷിയുടെ ഈ സാഹസിക ലോകം മനോരമമാക്സിലൂടെ ഇനി കുരുന്നുകൾക്ക് സ്വന്തം. മനോരമമാക്സ് ആരംഭിക്കുന്ന 'മനോരമമാക്സ് കിഡ്‌സ്' എന്ന വിഭാഗത്തിലൂടെ മലയാളം കേട്ടും, കാടിന്റെ വിശേഷങ്ങൾ അറിഞ്ഞും വളരാൻ നമ്മുടെ കുരുന്നുകൾക്ക് അവസരമൊരുങ്ങുകയാണ്.

ഈ വിസ്മയലോകത്തിലെ മിന്നും താരം 'ഖുഷി - ദ പ്രിൻസസ് ഓഫ് ദ ജംഗിൾ' ആണ്. ഖുഷിക്ക് കൂട്ടിനായി കുസൃതിക്കുരങ്ങൻ ബണ്ടുവും അവന്റെ കൂട്ടുകാരും, പാവം ആനക്കുട്ടി താരയും, മുള്ളൻപന്നി ഗോലുവും ഒക്കെയുണ്ട്. കാട്ടിലെ കൂട്ടുകാർ മാത്രമല്ല, അച്ഛനും അമ്മയ്ക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമുള്ള സ്നേഹവും കുസൃതികളും ഖുഷിയുടെ വിശേഷങ്ങളിലുണ്ട്. 

അത്യാധുനിക AI മാജിക്കിൽ ഒരുക്കിയ ഈ കാർട്ടൂൺ പരമ്പര, ഒരേസമയം രസിപ്പിക്കുകയും പ്രകൃതിയെ സ്നേഹിക്കാനും നല്ല ശീലങ്ങൾ വളർത്താനും കുട്ടികളെ സഹായിക്കും.  ചെയ്യുന്നു. ഖുഷിയെയും കൂട്ടുകാരെയും അടുത്തറിയാൻ 'Kushi the princess of Jungle' എന്ന ഇൻസ്റ്റാഗ്രാം, യൂട്യൂബ് പേജുകളും ഫോളോ ചെയ്യാവുന്നതാണ്.

മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും ഹിറ്റ് പ്രോഗ്രാമുകൾക്ക് പുറമെ, അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും ഇരുപതിനായിരത്തിലധികം മണിക്കൂർ നീളുന്ന വിനോദശേഖരമുള്ള സമ്പൂർണ OTT പ്ലാറ്റ്ഫോമാണ് മനോരമമാക്സ് 

@manoramamax.com മനോരമമാക്സ് ആപ്പിലെ കിഡ്‌സ് സെക്ഷനിലൂടെ കളിയും ചിരിയും നിറഞ്ഞ ഈ മാന്ത്രികലോകം ഇപ്പോൾത്തന്നെ നിങ്ങളുടെ കുട്ടികൾക്കായി തുറന്നുനൽകൂ!

Watch Now : https://www.manoramamax.com/programs/detail/183979/khushi

ENGLISH SUMMARY:

Khushi the princess of Jungle is a new animated series on ManoramaMAX that teaches children about nature and compassion. This series, featuring a magical eight-year-old girl who can talk to animals, offers a fun and educational experience for young viewers.