കൊലക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പൂർണ്ണ ഗർഭിണിയായ ഗംഗ എന്ന പെൺകുട്ടി. അവളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അവിടെ നിന്നും ഗംഗയെ മോചിപ്പിക്കാൻ പദ്ധതിയൊരുക്കുന്ന അച്ഛനും ഭർത്താവും അഭിഭാഷകനും. പ്രസവ വാർഡിൽ നടക്കുന്ന ആ ജയില്‍ചാട്ടത്തെ പൊലീസ് എങ്ങനെ പ്രതിരോധിക്കും...? മലയാളത്തിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ജയിൽ ചാട്ടത്തിന്‍റെ കഥയുമായി എത്തിയ ആസാദി ഇനി മലയാളത്തിന്റെ പ്രിയപ്പെട്ട ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സില്‍ കാണാം.
നവാഗതനായ ജോ ജോർജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ലാൽ, ടി.ജി. രവി എന്നിവർ സ്ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോള്‍ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച കഥാപാത്രമായി ശ്രീനാഥ് ഭാസി എത്തുന്നു. സാമൂഹിക നിയമങ്ങളെ, പ്രണയം കൊണ്ട് നേരിടുന്ന ഭർത്താവായി സൈജു കുറുപ്പും, കരുത്തുറ്റ പൊലീസ് ഓഫീസറായി വാണി വിശ്വനാഥും ചിത്രത്തിന്റെ ഓരോ നിമിഷത്തെയും ഉദ്വേഗഭരിതമാക്കുന്നുണ്ട്. പ്രവചനാതീതമായ ക്ലൈമാക്സ് ട്വിസ്റ്റാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അതുവരെ കണ്ട കാഴ്ചകളെ അടിമുടി മാറ്റിവരയ്ക്കുന്ന ക്ലൈമാക്സ് പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. ഷോബി തിലകൻ, അഭിരാം രാധാകൃഷ്ണൻ, അബിൻ ബിനോ, രാജേഷ് ശർമ്മ, വിജയകുമാർ, മാലാ പാർവതി, ജിലു ജോസഫ്, എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
മലയാളത്തിന്റെ പ്രിയപ്പെട്ട ഒടിടി പ്ലാറ്റ്‌ഫോമായ മനോരമമാക്സിലൂടെ 'ആസാദി'ക്കൊപ്പം മഴവിൽ മനോരമയിലെയും മനോരമ ന്യൂസിലെയും മുഴുവൻ പരിപാടികളും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. അഞ്ഞൂറിലധികം ബ്ലോക്ക്ബസ്റ്റർ സിനിമകളും രണ്ടായിരത്തിലധികം മണിക്കൂർ വിനോദപരിപാടികളും മനോരമ മാക്സില്‍ ലഭ്യമാണ്. ആസാദി കാണാന്‍ ക്ലിക്ക് ചെയ്യുക