ആസിഫ്അലി മുഖ്യവേഷത്തിലെത്തിയ പ്രവാസലോകത്തെ വൈകാരിക ബന്ധങ്ങൾ ആഴത്തിൽ സ്പർശിച്ച ചിത്രം 'സർക്കീട്ട്' മഴവിൽ മനോരമയിൽ സംപ്രേക്ഷണത്തിനൊരുങ്ങുന്നു. മലയാളത്തിലെ നമ്പർ 1 ഒ.ടി.ടി പ്ലാറ്റ്‌ഫോമായ Manorama MAX-ൽ തരംഗമായ ഈ കുടുംബചിത്രം, നവംബർ 2 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വേൾഡ് ടെലിവിഷൻ പ്രീമിയർ ചെയ്യും.
യു.എ.ഇ. പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ വീസയുടെ കാലാവധി തീരാറായ അമീർ എന്ന യുവാവിന്റെ (ആസിഫ്അലി) ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഹൈപ്പർആക്ടിവിറ്റിയുള്ള ബാലൻ ജെപ്പു കടന്നുവരുന്നതിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ബാലതാരം ഓർഹാൻ ഹൈദർ കാഴ്ചവെച്ച വിസ്മയ പ്രകടനം വലിയ പ്രശംസ നേടിയിരുന്നു. മനോരമ മാക്സിലും ചിത്രം കാണാം.