വിഡിയോയക്ക് താഴെ വന്ന മോശം കമന്റിട്ടത് അമ്മായിച്ഛനെന്ന് ഗായിക മാളവിക അനിൽ കുമാർ. അസഭ്യ കമന്റിന്റെ സ്ക്രീൻഷോട്ട് സഹിതം മാളവിക ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കിട്ടു. കമൻറിന്റെ സ്ക്രീൻഷോട്ട് മാളവിക നേരത്തെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടിരുന്നു. ‘എല്ലാവരും കണ്ടോളൂ. എന്റെ അമ്മായിഅച്ഛൻ ആയിരുന്ന ഒരു മനുഷ്യന്റെ സംസ്കാരം.. ഭാഗ്യം ആ വൃത്തികെട്ട കുടുംബത്തിൽ നിന്ന് ജീവനോടെ രക്ഷപെട്ടത്’ എന്ന ക്യാപ്ഷനോടെയായിരുന്നു മാളവികയുടെ പോസ്റ്റ്. പിന്നാലെയാണ് വിഡിയോയുമായി മാളവിക വിശദീകരണം നൽകിയത്. 

ഈ സംസ്കാരമുള്ളവരിൽ നിന്നും എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകുമെന്ന് കോമൺസെൻസുള്ളവർക്ക് മനസിലാക്കാൻ സാധിക്കും എന്നണ് മാളവിക പറയുന്നത്. അയാൾ അയാളുടെ സംസ്കാരം കാണിച്ചെന്നും തനിക്കതിൽ പ്രശ്നങ്ങളില്ലെന്നും മാളിക വിഡിയോയിൽ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഉണ്ടായിട്ടും കുടുംബങ്ങളും സുഹൃത്തുക്കളും തനിക്ക് പിന്തുണ നൽകാത്തതിനെയും മാളവിക വിമർശിച്ചു. മക്കളെ പ്രതികണ ശേഷിയുള്ളവരായി വള​ർത്തണമെന്നും വിഷവിത്തുകൾക്കിടയിലാണ് ജീവിക്കേണ്ടിവരികയെന്നും മാളവിക കൂട്ടിച്ചേർത്തു. 

മാളവികയുടെ വാക്കുകൾ, 

'ഇന്നലെ രാത്രി ഞാനൊരു സ്റ്റോറി ഇട്ടിരുന്നു, എന്നെ അസഭ്യം പറഞ്ഞൊരു കമൻറാണ് ഞാൻ സ്റ്റോറിയിട്ടത്. മുൻപ് ഒരുപാട് തെറി വിളി വന്നിട്ടുണ്ട്. അതൊക്കെ ഞാൻ സ്റ്റോറിയിട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു വിഡിയോ ഇടുന്നത്. വെറൊന്നും കൊണ്ടല്ല, എന്നെ അസഭ്യം പറഞ്ഞ ആ മഹത് വ്യക്തിത്വത്തെ നിങ്ങളുടെ മുന്നിലേക്ക് കാണിച്ചു തരണമെന്ന് തോന്നി, അത് മറ്റൊരുമല്ല, എൻറെ അമ്മായിയച്ഛനാണ്.  എൻറെ എക്സ് ഹസ്ബൻഡിൻറെ അച്ഛനാണ്, പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വന്ന് ഇത്രയും നികൃഷ്ടമായ പ്രയോഗം നടത്തിയത്. 

എനിക്കത് കുഴപ്പമില്ല, അയാൾ അയാളുടെ സംസ്കാരം കാണിച്ചു. വിദ്യാഭ്യാസം ഇല്ലാത്തത് ഒരു കുറ്റമൊന്നുമല്ല. പക്ഷേ ഇത്രയും പബ്ലിക്കായിവന്ന് ഇത്രയും മോശം വാക്ക് ഉപയോഗിക്കണമെങ്കിൽ ഞാൻ അയാളിൽ നിന്നും അയാളുടെ ഭാര്യയിൽ നിന്നും എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകും എന്ന് കോമൺസെൻസുള്ള മനുഷ്യന് മനസിലാകും. ഇതിലും വൃത്തികെട്ട സാധനങ്ങള്‌‍ സ്ക്രീൻഷോട്ടായി എൻറെ കയ്യിലുണ്ട്. എന്തുകൊണ്ടാണ് പൊലീസ് കേസിൽ പോകാത്തതെന്ന് വച്ചാൽ എനിക്കതിൽ താൽപര്യമില്ല. ഇനിയും ഫോഴ്സ് ചെയ്താൽ പൊലീസിൽ പോകാതെ നിവൃത്തിയില്ല. 

ഇപ്പോഴീ വിഡിയോ ഇടുന്നത് വെറുന്നിനുമല്ല, എന്റെ അച്ഛൻ, അമ്മ, സുഹൃത്തുകൾ അങ്ങനെ എല്ലാവരുമുണ്ട് ഇൻസ്റ്റഗ്രാമിൽ. ഒരാൾക്കും റിയക്ട് ചെയ്യാൻ തോന്നിയില്ല. എനിക്കു വേണ്ടി പ്രതികരിക്കാൻ ഞാനുണ്ട്. ഒരു പ്രശ്നം വരുമ്പോൾ നമ്മളുണ്ട് എന്ന് പറയാനും അല്ലെങ്കിൽ ഇത്തരം പ്രവൃത്തിക്കെതിരെ പ്രതികരിക്കുമ്പോൾ വിക്ടിമിന്  കിട്ടുന്നൊരു മനസുഖമുണ്ട്. ഇത് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല. 

 

ഇത് കാണുന്ന പ്രേക്ഷകരേ, നിങ്ങൾ നിങ്ങളുടെ കട്ടികൾക്കു വേണ്ടി നിൽകൂ. പ്രതികരണ ശേഷിയുള്ളവരാക്കി കുട്ടികളെ വളർത്തു. വിഷ വിത്തുകൾക്കിടയിലാണ് ജീവിക്കേണ്ടത്. അവർ അവിടെ സർവൈവ് ചെയ്യില്ല. അത്ര വൃത്തികെട്ട ഒരു സമൂഹമാണ് അവരെ കാത്തിരിക്കുന്നത്. അതുകൊണ്ട് പ്രതികരണശേഷിയുള്ള കുട്ടികളെ വാർത്തെടുക്കുക, അവരോടൊപ്പം നിൽക്കുക', എന്നിങ്ങനെയായിരുന്നു വാക്കുകൾ. 

‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തിലെ ‘ഓം കാരം ശംഖില്‍’ എന്ന പാട്ടുപാടിയാണ് മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കമലഹാസന്റെ ‘പാപനാശം’ എന്ന സിനിമയിലൂടെ തമിഴിലും മാളവിക സാന്നിധ്യം അറിയിച്ചു. ‘കഡാവെർ’, ഗോൾഡ് കോയിൻസ്, ‘ഡിയർ വാപ്പി’ തുടങ്ങിയ സിനിമകളിലും മാളവിക ഗാനം ആലപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Playback singer Malavika Anil Kumar revealed on Instagram that an abusive comment beneath her post was made by her ex-husband's father. Sharing a screenshot of the comment in a detailed video following an earlier Instagram story, Malavika stated that she felt compelled to expose the behavior publicly and hinted at what she had endured from her former father-in-law and his wife. While saying she is currently uninterested in pursuing a police case unless pushed further, she criticized her parents and friends on Instagram for not speaking up in her support and urged parents to raise resilient children capable of standing up for themselves. Known for songs in films such as 'Veruthe Oru Bharya', 'Papanasam', 'Cadaver', 'Gold Coins', and 'Dear Vaappi', Malavika emphasized that she can stand up for herself.