ramayana

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'ത്തിലെ പുതിയ ഗാനം പുറത്ത്. എ.ആര്‍.റഹ്മാന്‍റെ സംഗീതത്തില്‍ 'മംഗൽ രംഗ്' എന്ന ഗാനമാണ് റിലീസ് ചെയ്​തിരിക്കുന്നത്. മലയാളത്തില്‍ 'ജീവിത രാഗമേ' എന്ന പേരിലാണ് ഗാനം പുറത്തുവന്നിരിക്കുന്നത്. ശ്രീരാമന്റെയും സീതയുടെയും അനുരാഗത്തെയും വിവാഹത്തെയുമാണ് ഗാനത്തില്‍ അവതരിപ്പിക്കുന്നത്. 

ഓരോ ഭാഷയിലെയും പ്രശസ്തരായ ഗായകരാണ് ഈ ഗാനത്തിനായി അണിനിരത്തിയിരിക്കുന്നത്. മലയാളത്തില്‍ നരേഷ് അയ്യരും അമൃത രാജനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ഹിന്ദിയില്‍ അർജിത് സിങ്ങും ശ്രേയ ഘോഷാലും പാടിയപ്പോള്‍ തമിഴില്‍ അഭയ് ജോധ്പൂർക്കറും സൈന്ധവിയുമാണ് പാടിയിരിക്കുന്നത്. തെലുങ്കില്‍ രാഘവ് കൗശിക്, വൈശാലി സാമന്ത്, കന്നഡയില്‍ അർമാൻ മാലിക്, ബേല ഷെൻഡെ എന്നിവരാണ് ആലാപനം. 

മിഥിലയിലെ മനോഹരമായ വിവാഹ ചടങ്ങുകളും ശ്രീരാമനും സീതയും  വനവാസത്തിനായി പോകുന്ന വൈകാരികമായ നിമിഷങ്ങളുമാണ് ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍ രാമനാവുമ്പോള്‍ സായ് പല്ലവിയാണ് സീതയായി അഭിനയിക്കുന്നത്. യഷാണ് രാവണനെ അവതരിപ്പിക്കുന്നത്. 

വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം 2026 നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗം 2027 ദീപാവലിക്ക് പുറത്തിറങ്ങും.

ENGLISH SUMMARY:

The makers of Nitesh Tiwari's upcoming magnum opus 'Ramayana' have released the track 'Mangal Rang', titled 'Jeevitha Raagame' in Malayalam, composed by A.R. Rahman. The romantic track captures the divine union and marriage of Lord Ram and Sita in Mithilapuri, alongside emotional glimpses of their departure for exile. The Malayalam version features vocals by Naresh Iyer and Amrita Rajan, with lyrics penned by Vinayak Sasikumar, while prominent singers have voiced the song across multiple regional languages. Starring Ranbir Kapoor as Ram, Sai Pallavi as Sita, and Yash as Ravana, the first installment of this two-part epic is scheduled for a grand theatrical release on November 5, 2026.