radhima

സായ് അഭ്യങ്കറിന്‍റെ പുതിയ ഗാനം പുറത്ത്. ഭാഗ്യശ്രീ ബോര്‍സെയും സായിയും ഒന്നിച്ച ‘രഥിമ‘യുടെ ഫുള്‍ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഡാന്‍സും തനത് തമിഴ് ഈണവുമായി ഒരു വൈബ് പാട്ടാണ് ഇത്തവണ സായ് ഒരുക്കിയിരിക്കുന്നത്. വിവേക് എഴുതിയ വരികള്‍ ഈണം നല്‍കി പാടിയിരിക്കുന്നത് സായ് അഭ്യങ്കര്‍ തന്നെയാണ്. കഴിഞ്ഞ ദിവസം പാട്ടിന്‍റെ പ്രമോ പുറത്തുവന്നതുമുതല്‍ ഫുള്‍വേര്‍ഷനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. 

പാട്ടിന്‍റെ പിന്നണിയില്‍ മലയാളികളുടെ കരങ്ങളുമുണ്ട്. പാട്ടിന്‍റെ ഡിഒപി ഷൈജു ഖാലിദും പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശേരിയുമാണ്. ‘കച്ചി സെറ‘, ‘ആസ കൂട‘, ‘സിത്തിര പുത്തിരി‘, ‘വിഴി വീക്കുര‘ എന്നീ ഗാനങ്ങള്‍ ഹിറ്റാക്കിയ സായ് അഭ്യങ്കറിന്‍റെ അടുത്ത ഹിറ്റ് ലോഡിങ് എന്നാണ് ആരാധകരുടെ കമന്‍റ്. 

ലോകേഷ് കനകരാജ് നിർമ്മിക്കുന്ന 'ബെൻസ്', അല്ലു അർജുൻ-അറ്റ്ലീ കൂട്ടുകെട്ടിന്റെ ചിത്രം 'രാക്ക', ധനുഷിന്റെ 'ഓം' തുടങ്ങിയവയാണ് സായ് സംഗീതം നല്‍കുന്ന പുതിയ ചിത്രങ്ങള്‍.

ENGLISH SUMMARY:

Music composer and singer Sai Abhyankkar has released the full video of his latest viral track titled 'Rathima', featuring Bhagashri Borse alongside him. Written by Vivek and composed and sung by Sai, the song delivers an energetic Tamil vibe packed with catchy dance sequences. The project also features prominent Malayali technicians, with Shyju Khalid handling cinematography and Ajayan Chalissery serving as production designer. Following previous blockbusters like 'Katchi Sera' and 'Aasa Kuda', fans are already anticipating this track to dominate the trending charts.