TAGS

ഓണത്തോട് അനുബന്ധിച്ച് ഓണപ്പാട്ടുമായി പ്രശസ്ത സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബും സംഘവും. ‘മിന്നൽ മുരളി’ സിനിമയുടെ ഗാനരചയിതാവ് മനു മഞ്ജിത് വരികളെഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ലിവ്‌ഡ് സാഗർ ആണ്. 

റിട്ടയർമെന്റ് ജീവിതത്തിൽ തനിച്ചായിപ്പോയ സാവിത്രി ടീച്ചറുടെ ജീവിതത്തിലേക്ക് ഓണക്കാലത്ത് പൂർവ്വവിദ്യാർത്ഥി കടന്നുവരുന്നതും ടീച്ചറുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ആൽബത്തിന്റെ പ്രമേയം.

മരയ്ക്കാർ സിനിമയുടെ സംഗീത സംവിധായകനായ റോണി റാഫേൽ ആണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. കത്തനാർ സിനിമയുടെ അസോസിയേറ്റ് ക്യാമറാമാനായ ജോസിനും വിഡിയോ ആല്‍ബത്തിന്‍റെ ഭാഗമാണ്. സംവിധാനവും എഡിറ്റിങ്ങും ജെറിൻ ജോബിയാണ്. ഷാജി ജോസ ജേക്കബ് ആണ് ഇതിന്റെ മിക്സിങ് ആൻഡ് മാസ്റ്ററിങ് നിർവഹിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Renowned music director Hisham Abdul Wahab and his team have released a festive Onam song titled 'Eeyonam Nallonam' to celebrate the harvest season. The lyrics for the track were penned by Manu Manjith, known for his work in the film 'Minnal Murali', while the composition was handled by Lived Sagar. Orchestration for the project was crafted by Ronnie Raphael, with Jerin Job directing and editing the music video. This collaborative artistic venture has quickly captured the attention of music lovers across Kerala with its vibrant festive mood.