സൗത്ത് ഇന്ത്യയിലെ ഹിറ്റ് സംഗീതസംവിധായകന്‍ തമന്‍. എസ് മലയാളത്തിലേക്ക്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് വേണ്ടി തമന്‍ സംഗീതമൊരുക്കും. എസ്ജിയുടെ ഫേവറേറ്റ് പാട്ടുകളിലൊന്നിന് സംഗീതമൊരുക്കിയതും തമനാണ്.
സുരേഷ് ഗോപി ഈ പാട്ട് പാടാത്ത വേദികളില്ല, ഒരുപാട്ട് പാടൂ എന്നു പറഞ്ഞാല്‍സാമജവരഗമന ആയിരിക്കും സുരേഷേട്ടന്‍ പാടുകയെന്ന് മലയാളികള്‍ പറയും.. അല്ലു അര്‍ജുന്‍ നായകനായ ചിത്രം അല വൈകുന്തപുരമുലൂവിലെ ഈ ഗാനത്തിനടക്കം സംഗീതം പകര്‍ന്നത് തമനാണ്. അന്നേ പാട്ട് ഹിറ്റായിരുന്നെങ്കിലും പിന്നെ സുരേഷ് ഗോപി പാടി മലയാളികള്‍ക്കിടയില്‍ അതിനെ വീണ്ടും ബംപര്‍ ഹിറ്റാക്കി.
ഇപ്പോള്‍ അതേ സംഗീത സംവിധായകന്‍ സുരേഷ് ഗോപിയുടെ ചിത്രത്തിന് സംഗീതം ഒരുക്കാന്‍ മലയാളത്തിലേക്ക് എത്തുന്നു. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ആ സര്‍പ്രൈസ് പ്രഖ്യാപനം. വിജയ് ചിത്രം വാരിസ്, രാംചരണിന്റെ ഗെയിം ചേഞ്ചര്‍ ബാലയ്യയുടെ അഖണ്ഡ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തമന്‍ സംഗീതം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ തെലുങ്ക് ചിത്രം ഒജിയിലെ തമന്റെ ബിജിഎമ്മുകള്‍ തിയറ്റര്‍ ഇളക്കിമറിച്ചിരുന്നു. ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ മാസ് ആക്ഷന്‍ ഒറ്റക്കൊമ്പനായി എന്താകും തമന്‍ കാത്തുവയ്ക്കുകയെന്നോര്‍ത്ത് ത്രില്ലിലാണ് ആരാധകര്‍.