ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഭീഷ്മറിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിലെത്തും. മുഖ്യാതിഥിയായ ദിലീപ്, ഈസ്റ്റ് കോസ്റ്റ് വിജയന് ഭീഷ്മർ ചിത്രത്തിന്റെ മ്യൂസിക്ക് സീഡി കൈമാറിയാണ്  ഓഡിയോ പ്രകാശനം നിർവ്വഹിച്ചത്. 

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് വേദിയിൽ “കാട്ടുപുലി” എന്ന ഭീഷ്മറിലെ ഗാനം ആലപിച്ചു. ഒരു ശ്ലോകം ഉൾപ്പെടെ ആറ് ഗാനങ്ങളാണ് ഭീഷ്മർ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ രചിച്ച ഗാനങ്ങള്‍ക്ക് ഈണം നൽകിയ രഞ്ജിൻ രാജ്, കെ. എ. ലത്തീഫ് എന്നിവരാണ്. 

വിനീത് ശ്രീനിവാസൻ, അനില രാജീവ്, ദാന റാസിഖ്, രഞ്ജിൻ രാജ്, ബിനു തൃക്കാക്കര എന്നിവർക്ക് പുറമെ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ഗാനം ആലപിച്ചിട്ടുണ്ട്. രണ്ട് പ്രണയ ഗാനങ്ങളാണ് ഭീഷ്മറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനില രാജീവ് ആലപിച്ച ‘ഇത്തിരി പോന്നൊരു’ എന്ന ഗാനം ഒരു ക്യാംപസ് പ്രണയഗാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന് വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനമാണ് ‘അമ്പല പ്രാവിന്റെ’. വിനീതിനൊപ്പം അനില രാജീവ് തന്നെയാണ് ഈ ഗാനവും ആലപിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീതം നൽകുന്ന ഈ രണ്ട് ഗാനങ്ങൾക്കും വരികൾ രചിച്ചിരിക്കുന്നത് ബി. കെ. ഹരിനാരായണനാണ്. ഈസ്റ്റ് കോസ്റ്റിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് മാപ്പിളപ്പാട്ടായ ‘പാൽ നിലാ പുഞ്ചിരി’ ഭീഷ്മറിൽ വീണ്ടും എത്തുന്നുണ്ട്.

ദിവ്യ പിള്ളയും അമ്മേരയും നായികമാരായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നു. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജും കെ. എ. ലത്തീഫും ഈണം നൽകിയ അഞ്ച് ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ വരികൾ രചിച്ചിരിക്കുന്നു.

കലാസംവിധാനം: ബോബൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്‍, മേക്കപ്പ്: സലാം അരൂക്കുറ്റി, സംഘട്ടനം: ഫിനിക്സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതന്‍, വി എഫ് എക്സ്: നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്കറ്റ് എന്നിവരാണ് മറ്റ് അണിയറ ശില്പികൾ.  സജിത്ത് കൃഷ്ണൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പെരുമ്പാവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖറാണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റർടെയിൻമെന്റ്സാണ് ഓഡിയോ ലേബൽ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ ഭീഷ്മർ മാർച്ച് 20 ന് തിയേറ്ററുകളിലേക്കെത്തും.

ENGLISH SUMMARY:

Bhishma movie audio launch was held in Kochi, marking a significant step towards its theatrical release on March 20th. This event, attended by notable personalities, celebrated the music of the film which features a mix of romantic tracks and a revisited classic.