ഗാനഗന്ധര്‍വന് ഇന്ന് 86ാം പിറന്നാള്‍. വരികളുടെ ആത്മാവിലലിഞ്ഞ് യേശുദാസ് പാടിയത്, നമ്മള്‍ ഏറ്റുപാടി. പല കാലങ്ങളിലൂടെ കടന്നുപോയ ഭാവതീവ്രത. പ്രണയത്തില്‍ മാത്രമല്ല, വിരഹത്തിലും സന്തോഷത്തിലും എന്തിന്.. ഉറക്കത്തില്‍പോലും ആ ശബ്ദം കൂട്ടാണ്.
യേശുദാസിനെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ് പാട്ടിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റി. എല്ലാ ഭാഷകളിലെയും ഒട്ടു മിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചെങ്കിലും ദേവരാജന്‍ മാസ്റ്റര്‍ നല്‍കിയത് കരിയര്‍ ബ്രേക്ക്. പിന്നീടങ്ങോട്ട് പിറന്നത് റെക്കോര്‍ഡുകളായിരുന്നു. ഒരേ ദിവസം 11 വ്യത്യസ്ത ഭാഷകളില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു.
പലതലമുറകളുടെ ഉള്ളിലേക്കിറങ്ങിയ ആലാപനചാരുത. സംഗീതത്തോടുള്ള പൂര്‍ണ സമര്‍പ്പണം. അതാണ് യേശുദാസ്. തലമുറകള്‍ മാറിയിട്ടും ആ പാട്ടിന്റെ മാജിക് തുടര്‍ന്നുകൊണ്ടേയിരിക്കും.