അച്ഛനെഴുതിയ കഥ... അമ്മയുടെയും ചേച്ചിയുടെയും അഭിനയ പരിശീലനം. കണ്ണൂര്‍ മമ്പറം ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ സൂര്യദേവിന്‍റെ മോണോആക്ടിന്‍റെ പ്രത്യേകത ഇതാണ്. ജില്ലയില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയ ഈ മോണോആക്ടുമായാണ് സൂര്യദേവ് സംസ്ഥാന കലോല്‍സവത്തിനിറങ്ങുന്നത്.