സോഷ്യൽ മീഡിയയിൽ തരംഗമായി യൂട്യൂബർ 'തൊപ്പി' എന്ന നിഹാദ് പുറത്തിറക്കിയ 'തലപ്പാവ്' എന്ന റാപ്പ്. നിഹാദ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിഹാദിനെതിരെ ഉണ്ടായ വിമർശനങ്ങളും ഗാനത്തില്‍ പ്രമേയമാകുന്നതാണ് ഇപ്പോള്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. താൻ നേരിട്ട സൈബർ ആക്രമണങ്ങൾക്കും പോലീസ് നടപടികൾക്കും മറുപടി നൽകുന്ന രീതിയിലാണ് വരികൾ തയ്യാറാക്കിയിരിക്കുന്നത്.
റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. തൊപ്പിയുടെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായ ഈ മ്യൂസിക് വീഡിയോയ്ക്ക് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
അലി നാജിഹാണ് ‘തലപ്പാവ്’ ഗാനത്തിന്റെ വരികളെഴുതി സംഗീതം ചെയ്തിരിക്കുന്നത്. അലി നാജിഹും നിഹാദിനൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്. ക്രിസ് വെയ്ൻ ആണ് ബീറ്റ് പ്രൊഡ്യൂസർ. ഗായകൻ റാസ റസാക്കിനൊപ്പം പാട്ടു പാടുന്ന തൊപ്പിയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. റാസ റസാക്ക് സംഗീതം നൽകി ആലപിച്ച ‘ഓമലാളെ നിന്നെയോർത്ത്’ എന്ന ഗാനമാണ് അന്ന് നിഹാദ് ആലപിച്ചത്.