കേരളത്തിന് പിറന്നാള്‍ സമ്മാനമായി സംഗീതശില്‍പമൊരുക്കി വയലിനിസ്റ്റ് മനോജ് ജോര്‍ജ്. 'ശോഭിതം കേരളം' എന്ന ആല്‍ബം നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. നാടിന്‍റെ സംസ്കാരത്തെയും ചരിത്രത്തെയും ഈണംകൊണ്ട് വണങ്ങുകയാണ് ഈ ആല്‍ബം. ദൃശ്യങ്ങളിലും സംഗീതത്തിലും നിറയുന്നത് കേരളത്തിന്‍റെ നിറപ്പകിട്ടാര്‍ന്ന ചന്തം.
അനില്‍ കെ. ചാമിയുടെ നേതൃത്വത്തിലാണ് ദൃശ്യാവിഷ്കാരം. നൃത്തത്തിലും വായ്ത്താരിയിലും കേരളപ്പെരുമ നിറഞ്ഞൊഴുകുന്നു. വയലിനിലെ നാട്ടീണങ്ങള്‍ക്ക് പശ്ചാത്യ ഓര്‍ക്കസ്ട്രേഷന്‍ വിദ്യകളുടെ പിന്തുണയുള്ള ഫ്യൂഷന്‍ ഭംഗി ഇതിലാസ്വദിക്കാം.