പാട്ടിന്‍റെ ആരവത്തിന് കാതോര്‍ത്ത് കൊച്ചി. സംഗീതലോകത്തെ സൂപ്പര്‍താരങ്ങളെത്തുന്ന മഴവില്‍ അര്‍മാദം ഈമാസം 15ന് അങ്കമാലിയില്‍. ടിക്കറ്റുകൾ മനോരമ ക്വിക്ക് കേരള ഡോട്ട് കോം വഴി സ്വന്തമാക്കാം.
വേദികളെ ത്രസിപ്പിക്കുന്ന ഗായകസംഗമം. മഴവില്‍ അര്‍മാദം കേരളത്തിലെത്തുമ്പോള്‍ പാട്ടുപ്രേമികള്‍ ആവേശത്തിലാണ്. ഫെബ്രുവരിയിൽ ഷാർജയിൽ സംഘടിപ്പിച്ച അർമാദത്തിന്റെ വൻവിജയത്തിന് ശേഷമാണ് പരിപാടിക്ക് കൊച്ചി വേദിയാകുന്നത്. അങ്കമാലി അഡ് ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഓഗസ്റ്റ് 15 നടക്കുന്ന അര്‍മാദത്തില്‍ പാൻ ഇന്ത്യൻ ഗായകൻ കാർത്തിക് ഷോ സ്റ്റോപ്പറായി എത്തും.
ലൈവ് ഇവന്‍റില്‍ ഹരിചരണും കാണികളെ വിസ്മയിപ്പിക്കാനെത്തും. സ്വന്തം ബാന്‍ഡായ പ്രൊജക്റ്റ് മലബാറിക്കസുമായാണ് പ്രിയപ്പെട്ട ഗായിക സിത്താരയുടെ വരവ്. ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയരായവരുടെ നൃത്തവും അര്‍മാദത്തെ ആവേശമാക്കിമാറ്റും. മികച്ച പ്രതികരണമാണ് ടിക്കറ്റ് ബുക്കിങ്ങിൽ തുടക്കം മുതൽ ലഭിക്കുന്നത്. ടിക്കറ്റുകള്‍ക്കായി quickerala.com സന്ദര്‍ശിക്കുക.