pongala-music

TOPICS COVERED

ശ്രീനാഥ് ഭാസി നായകനായ ചിത്രം 'പൊങ്കാല'യിലെ  'രാവിന്റെ ഏകാന്ത സ്വപ്നങ്ങളായ്' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ കഥാംശത്തോട് ചേർന്ന് നിൽക്കുന്ന ഗാനമാണിത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം നൽകി അഭയ് ജോധ്പുർകാർ, സിതാര കൃഷ്ണകുമാർ എന്നിവർ പാടിയിരിക്കുന്ന ഒരു മെലഡി ഗാനമാണിത്. ഇടപ്പള്ളി വനിതാ തീയറ്ററിൽ ഡോൾബി അറ്റ്മോസ്സിലായിരുന്നു പാട്ടിന്‍റെ ലോഞ്ചിങ്. ഇത്തരത്തിലുള്ള മ്യൂസിക് ലോഞ്ചും മലയാള സിനിമയിൽ തന്നെ ആദ്യമായാണ്. 

ഡോൾബി അറ്റ്മോസ്  മ്യൂസിക് സിസ്റ്റം ഉള്ള  കാറിലും പാട്ട് പ്ലേ ചെയ്ത് താരങ്ങൾ കേട്ടു. ചിത്രത്തിലെ നായിക യാമി സോന, ഇന്ദ്രജിത്ത്,സംഗീത സംവിധായകൻ രഞ്ജിൻ രാജ്, സംവിധായകൻ എ.ബി ബിനിൽ, ഡോൾബി അറ്റ്മോസ് ടീം എന്നിവരും മ്യൂസിക് ലോഞ്ചിൽ പങ്കെടുത്തു. ഡിസംബർ 5ന് തിയറ്ററുകളിൽ എത്തുന്ന  'പൊങ്കാല' യുടേതായി പുറത്തിറങ്ങിയ മറ്റു രണ്ടു പാട്ടുകളും ശ്രദ്ധേയമായിരുന്നു.

വൈപ്പിൻ മുനമ്പം തീരദേശത്ത്  നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി എ ബി ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്,  ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ  എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം  ജാക്സൺ, എഡിറ്റർ അജാസ് പുക്കാടൻ. സംഗീതം  രഞ്ജിൻ രാജ്. മേക്കപ്പ് - അഖിൽ ടി.രാജ്. കോസ്റ്റ്യും  ഡിസൈൻ സൂര്യാ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി. കൊറിയോഗ്രാഫി വിജയ റാണി. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ പ്രമോഷൻസ്  ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഒപ്ര.  സ്റ്റിൽസ് ജിജേഷ് വാടി.ഡിസൈൻസ് അർജുൻ ജിബി. മാർക്കറ്റിങ് ബ്രിങ് ഫോർത്ത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈന്മെന്റ്, ജൂനിയർ 8  ബാനറിൽ ഒരുങ്ങുന്ന  ചിത്രത്തിന്‍റെ നിര്‍മാണം ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ്. കൊ- പ്രൊഡ്യൂസർ ഡോണ തോമസ്.  ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുക.

ENGLISH SUMMARY:

Pongala movie is making headlines with the release of its new song. The film's music launch, was a Dolby Atmos experience, with a theatrical release planned for December 5th.