സംഗീത ലോകത്തെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ വി.ദക്ഷിണാമൂർത്തി സ്വാമി വിടവാങ്ങിയിട്ട് ഇന്ന് 12 വർഷം. എത്ര കേട്ടാലും മതിവരാത്ത ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് സ്വാമി. കര്‍ണ്ണാടക സംഗീതത്തിന്‍റെ രാഗസഞ്ചാരങ്ങളെ ലളിതമായി മലയാളിക്ക് പരിചയപ്പെടുത്തിയ സംഗീതജ്ഞൻ.
മലയാള സിനിമ സംഗീത ലോകത്തേക്ക് പുതിയ വഴി വെട്ടിത്തുറന്നതാണ് പിന്നീട് കണ്ടത്. സംഗീതത്തിൻ്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചത് അമ്മ. കുഞ്ചാക്കോ നിർമ്മിച്ച് 1950ൽ പുറത്തിറങ്ങിയ ‘നല്ല തങ്ക’യിലൂടെ സിനിമയിൽ അരങ്ങേറ്റം. പിന്നീട് 1000ലേറെ ഗാനങ്ങൾ.
സ്വാമിയുടെ ഭൂരിഭാഗം ഈണങ്ങൾക്കും സ്വരമായത് യേശുദാസ് ആണ്. യേശുദാസ് കുടുംബത്തിൻ്റെ നാല് തലമുറയെ പാടിച്ച സംഗീതജ്ഞൻ കൂടിയാണ് സ്വാമി. പി സുശീലയെ മലയാളത്തി്ന് പരിച്ചയപെടുത്തിയതും അദ്ദേഹം തന്നെ. ദക്ഷിണാമൂർത്തി- ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിൽ പിറന്നത് അതിമനോഹര ഗാനങ്ങൾ.
താളവും ഈണവുമാണ് പാട്ടിനെ ആസ്വാദ്യകരമാക്കുന്നതെന്ന് വിശ്വസിച്ച സ്വാമി, സംഗീതോപകരണങ്ങളുടെ തള്ളിക്കയറ്റത്തോട് ഒരിക്കലും യോജിചിരുന്നില്ല. സ്വാമി വിട പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ ഈണങ്ങളിന്നും ആസ്വാദകഹൃദയങ്ങളിൽ തങ്ങിനിൽക്കുന്നു.