റൊമാനിയന്‍ പോപ്പ് ഗായിക കേറ്റ് ലിന്നും ഫാന്റോമലും ചേര്‍ന്ന് ആലപിച്ച ‘ഡാം അന്‍ ഗ്രര്‍’ എന്ന ഗാനത്തിന് പിന്നാലെയാണ് സമൂഹമാധ്യമ ലോകം. റീലുകളില്‍ ‘ഡാം അന്‍ ഗ്രര്‍’ തരംഗങ്ങള്‍ തീര്‍ക്കുകയാണ്.
രസകരമായ വരികളും ആകര്‍ഷകമായ താളവും ആണ് ‘ഡാം അന്‍ ഗ്രര്‍’ ഗാനത്തെ സൂപ്പര്‍ ഹിറ്റാക്കിയത്. സ്പാനിഷ്–ഇംഗ്ലീഷ് ട്രാക്ക് പ്രായഭേദമന്യേ എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു. ‘ഡാം അന്‍ ഗ്രര്‍’ എന്നാല്‍ ഗിവ് മീ ഗ്രര്‍ എന്നര്‍ഥം.ഗ്രര്‍ എന്ന ശബ്ദം മുരള്‍ച്ചയെ സൂചിപ്പിക്കുന്നു.
പ്രണയത്തോടും കളിയാക്കലിനോടും ഈ വാക്കിനെ ബന്ധിപ്പിച്ചിരിക്കുന്നു. ഗാനത്തിന്റെ വരികള്‍ പ്രധാനമായും നൃത്തവേദിയില്‍ രണ്ട് വ്യക്തികള്‍ക്കിടയിലെ ഊര്‍ജം, ആകര്‍ഷണം, ആഗ്രഹം എന്നിവയെക്കുറിച്ചാണ്.
ജൂണ്‍ 20നാണ് ഈ ഗാനം റിലീസ് ചെയ്തത്. റൊമാനിയന്‍ പോപ്പ് ഗായിക കാറ്റലീന ഇയോന ഒട്ടീലിയാന്‍ എന്ന കേറ്റ് ലിന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒപ്പം ഫാന്റോമലും പാടിയിരിക്കുന്നു. റൊമാനിയയില്‍ ഫാന്റോമല്‍ എന്നാല്‍ ഭൂതം എന്നാണ് അര്‍ഥം. മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ഫാന്റോമലിന്റെ യഥാര്‍ഥ പേര് രഹസ്യമാക്കി വച്ചിരിക്കുകയാണ്. മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്നത് റൊമാനിയന്‍ മ്യൂസിക് പ്രൊഡ്യൂസര്‍ ആയ റോബര്‍ട്ട് ആണെന്നാണ് റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ യൂറോപ്പിന്റെ സംഗീതത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന പോപ്പ് ഗായിക ആണ് കേറ്റ് ലിന്‍. 2017ല്‍ പുറത്തിറങ്ങിയ യുവര്‍ ലവ് എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നു.