അടുത്തിടെ തിയറ്ററുകളിലെത്തി ഏറെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. അനശ്വര രാജന്‍ കേന്ദ്രകഥാപാത്രമായ ചിത്രം ഒരു മരണവീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തമാശയില്‍ ചാലിച്ച് പറയുകയായിരുന്നു. മല്ലിക സുകുമാരനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തിയിരുന്നു.
ചിത്രത്തിലെ ഓര്‍മത്തോപ്പില്‍ വിഡിയോ ഗാനം പുറത്തുവന്നിരിക്കുകയാണ്. സുകുമാരനും മല്ലികയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ എഐ ഉപയോഗിച്ച് പാട്ടില്‍ കാണിക്കുന്നുണ്ട്.
ചിത്രം ജൂൺ 13നാണ് തീയേറ്ററുകളിലെത്തിയത്. എസ്.വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് നിർമിച്ചത്. ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.