റാപ്പര്‍ വേടന്‍റെ കരയല്ലേ നെഞ്ചേ പാട്ടിന്‍റെ വിഡിയോ പുറത്ത്. മുമ്പ് തന്നെ ഏറെ ജനപ്രീതി നേടിയ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരമാണ് പുറത്ത് വന്നത്. ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ’ എന്ന ഗാനം സംവിധായകൻ ജാഫർ അലിയും ആഷിഖ് ബാവയും ചേർന്നാണ് മ്യൂസിക് വിഡിയോയായി പുറത്തിറക്കിയിരിക്കുന്നത്.
വേടന്‍റെ കുടുംബാംഗങ്ങളും ഈ വിഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്. ഹൃധ്വിക്ക് ശശികുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ എഡിറ്റർ കശ്യപ് ഭാസ്ക്കർ ആണ്. വിഷ്ണു മലയിലാണ് കലാസംവിധാനം നിർവഹിച്ചത്. ആൽബത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ വിഗ്നേഷ് ഗുരുലാൽ ആണ്.
നരിവേട്ട എന്ന സിനിമയിലെ വേടാ വാടാ എന്ന പാട്ടാണ് വേടന്‍റേതായി അടുത്തിടെ പുറത്തുവന്നത്. ജേക്സ് ബിജോയ് സംഗീതം നല്‍കിയ ഗാനത്തിന്‍റെ വരികള്‍ വേടന്‍ തന്നെയാണ് എഴുതിയത്.