രേണുകാ വിജയകുമാരന്റെ പുതിയ ഗാനം 'മധുരനൊമ്പരം' ജനശ്രദ്ധ നേടുന്നു. സിതാര കൃഷ്ണകുമാർ, ഇഷാൻ ദേവ് എന്നിവരാണ് ആലാപനം നിർവഹിച്ചിരിക്കുന്നത്. സാഹിത്യകാരിയും ഓസ്ട്രേലിയയിൽ മെൽബൺ നിവാസിയുമായ രേണുകാ വിജയകുമാരന്റെ പ്രണയ ഗാനം മധുരനൊമ്പരം ഇക്കഴിഞ്ഞ വേൾഡ് ഡിസൈൻ ഡേയും വേൾഡ് പിൻ ഹോൾ ഫൊട്ടോഗ്രഫി ഡേയും ആചരിച്ച വേളയിലാണ് പുറത്തിറക്കിയത്. ഈ സംഗീത വിഡിയോ ഡിസൈൻ ചെയ്തിരിക്കുന്നതും, നിർമിച്ചിരിക്കുന്നതും രേണുകാ വിജയകുമാരൻ തന്നെയാണ്.
സാജൻ കെ റാം ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ഗാനത്തിലെ ദൃശ്യങ്ങളുടെ പ്രധാന ഭാഗങ്ങളെല്ലാം പയ്യന്നൂർ കോളേജിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമാ താരങ്ങളായ അങ്കിത് മാധവും, രഞ്ജിതാമേനോനുമാണ് പ്രധാന വേഷത്തിലെത്തിയത്.
ദൃശ്യസംവിധാനം അജിത് പുല്ലേരിയും, ഛായാഗ്രഹണം സന്തോഷ് അനിമയും, കലാ സംവിധാനം ധൻ രാജ് മാണിയട്ടും നിർവഹിച്ച ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത് രതിൻ രാധാകൃഷ്ണനും, കളറിങ്ങ് ലിജു പ്രഭാകറുമാണ്.