മോഹൻലാൽ തരുൺ മൂർത്തി ചിത്രം തുടരും തികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വിഡിയോ ഗാനം പുറത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ 'ജോണി വാക്കർ' സിനിമയിലെ 'ശാന്തമീ രാത്രിയിൽ' എന്ന ഗാനത്തിന് മോഹൻലാൽ സിനിമയിൽ നൃത്തം ചെയ്തിരുന്നു. ഈ വിഡിയോ സോങ് ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
സിനിമയിൽ ഒരു കല്യാണ വീട്ടിലെ ഗാനമേളയില്‍ ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്‍റെ അവതരണം. മോഹന്‍ലാല്‍, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരൊക്കെ ഈ ഗാനരംഗത്തിലും എത്തുന്നുണ്ട്. ഒറിജനല്‍ ഗാനരംഗത്തിലെ മമ്മൂട്ടിയുടെ സ്റ്റെപ്പ് അനുകരിക്കുന്ന മോഹന്‍ലാലിനെയും പ്രകാശ് വര്‍മ്മയെയും ഈ രംഗത്തിൽ കാണാം.
ഏപ്രിൽ 25 നാണ് തുടരും തിയറ്ററുകളിലെത്തിയത്. ആറുദിവസം കൊണ്ട് ആഗോളതലത്തിൽ 100 കോടി ക്ലബിൽ കയറിയ ചിത്രം ജൈത്രയാത്ര തുടരുകയാണ്.