നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‌ ആശംസയുമായി സിനിമാ ലോകം. വിഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകളെന്ന് മമ്മൂട്ടി കുറിച്ചപ്പോൾ  വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ വിഡി സതീശന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. 

സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. നിയുക്തമുഖ്യമന്ത്രിയെ ആൾക്കൂട്ടം തോളിലേറ്റിക്കൊണ്ടുപോവുന്ന ചിത്രം പങ്കുവെച്ചായിരുന്നു മോഹൻലാലിന്‍റെ ആശംസ. ജനനായകന് അഭിവാദ്യങ്ങൾ എന്നാണ് നടൻ സിദ്ദിഖ് ഫേസ്‌ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി ചർച്ചയിൽ  വിഡി സതീശനെ അനുകൂലിച്ച് സിദ്ദിഖ് നേരത്തെയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. 

ജനങ്ങളാണ്‌ ഹൈക്കമാൻഡ് എന്ന് തെളിയിച്ച ഏക നേതാവ് എന്നാണ് നടൻ ധർമ്മജന്‍റെ പോസ്റ്റ്. 'ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ..' എന്നായിരുന്നു നടനും നിയുക്ത പാലക്കാട് എംഎൽഎയുമായ  പിഷാരടിയുടെ ഫെയ്ബുക്ക് പോസ്റ്റ്. നിവിൻ പോളി , സീമ ജി നായർ, പി.എം.ലാലി തുടങ്ങിയവരും വിഡി സതീശന് ആശംസ അറിയിച്ചു. 

ENGLISH SUMMARY:

New Chief Minister VD Satheesan receives heartfelt wishes from the Malayalam film industry. Actors like Mammootty and Mohanlal have expressed their congratulations, hoping for a new era of development under his leadership.