ani-wedding

തമിഴ് സിനിമാലോകം ആഘോഷിച്ച വിവാഹമായിരുന്നു അനിരുദ്ധ് രവിചന്ദറിന്‍റേയും കാവ്യ മാരന്‍റേയും. നവംബര്‍ 11 ഗ്രീസില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് ശേഷം പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഇരുവരും വിരുന്നുകളും ഒരുക്കിയിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ സ്വാഗതം ചെയ്യുകയാണ് സൗന്ദര്യ രജനീകാന്ത്. അനിരുദ്ധിന്‍റേയും കാവ്യയുടെയും വിവാഹദിവസമെടുത്ത ചിത്രവും സൗന്ദര്യ പങ്കുവച്ചിട്ടുണ്ട്. രജനീകാന്തിന്റെ ഭാര്യ ലതയുടെ സഹോദരന്റെ മകനാണ് അനിരുദ്ധ്.

'എന്റെ പ്രിയപ്പെട്ട സഹോദരൻ അനിരുദ്ധ്.. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമായ, എന്‍റെ പ്രിയപ്പെട്ട കാവ്യ എന്നിവർക്ക് സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു. നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ കാണുമ്പോൾ എന്റെ ഹൃദയം നിറഞ്ഞു'- എന്ന് സൗന്ദര്യ രജനീകാന്ത് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.

വെളുത്ത നിറത്തില്‍ ഗോള്‍ഡന്‍ കളര്‍ എംബ്രോയിഡറിയുള്ള സാരിയാണ് സൗന്ദര്യ തന്‍റെ സഹോദരന്‍റെ വിവാഹദിവസം ധരിച്ചത്. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളിലാണ് വധൂവരന്മാർ എത്തിയത്. ഐവറി നിറത്തിലുള്ള എംബ്രോയ്ഡറി വസ്ത്രമാണ് അനിരുദ്ധ് ധരിച്ചത്. ബ്ലഷ് പിങ്ക് നിറത്തിലുള്ള ലെഹങ്കയിലാണ് കാവ്യ മാരൻ എത്തിയത്. അനിരുദ്ധ് പങ്കുവച്ച വിവാഹ ചിത്രങ്ങള്‍സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ENGLISH SUMMARY:

Soundarya Rajinikanth has welcomed Kavya Maran into the family following her marriage to cousin Anirudh Ravichander in a private ceremony in Greece on November 11, attended by close friends and family. Sharing a wedding-day photo of the couple on Instagram, Soundarya wished the newlyweds—whom she called her dear brother Anirudh and dear Kavya, the newest family member—a life full of love and happiness. The report also notes the traditional attire worn at the wedding, with Soundarya in a white saree with golden embroidery, Anirudh in ivory embroidered attire, and Kavya Maran in a blush pink lehenga