എഴുത്തുകാരന് ജോസഫ് അന്നംകുട്ടി ജോസിന് കുഞ്ഞ് പിറന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ജോസഫ് അന്നംകുട്ടി ജോസ് ആരാധകരുമായി പങ്കുവച്ചു. ഇറ്റ്സ് എ ബേബി ബോയ് എന്ന വാചകത്തോടെ മൂന്നുപേരും ഒരുമിച്ചുള്ള ചിത്രവും ജോസഫ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ആൻ,നിന്റെ നെഞ്ചുപൊട്ടിയ നിലവിളിയുടെ ഒടുവിൽ കേട്ട സ്വരം നമ്മുടേതായിരുന്നു! നമ്മൾ ഒരുമിച്ച് ജന്മം കൊടുത്ത സ്വരം! പ്രിയ കുഞ്ഞേ, അച്ഛനും അമ്മയും പരസ്പരം കണ്ടുമുട്ടിയ ഈ മനോഹരമായ ഭൂമിയിലേക്ക് നിനക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച സന്തോഷവാർത്ത ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സുഹൃത്തുക്കളുംആരാധകരും ഉള്‍പ്പെടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.
എഴുത്തുകാരന്, റേഡിയോ ജോക്കി എന്നീ നിലകളില്‍ അറിയപ്പെടുന്ന ജോസഫ് അന്നംകുട്ടി ജോസ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘വിജയ് സൂപ്പറും പൗര്‍ണമിയും’, ‘ദ് ഗാംബ്ലര്‍’, ‘സകലകലാശാല’, ‘ചതുരം’ ജോസഫ് അഭിനയിച്ച ചിത്രങ്ങള്‍.