trisha-fans-form-ilaya-puratchi-thalaivi-trisha-peravai-tamil-nadu

TOPICS COVERED

  • തൃഷയുടെ സമ്മതത്തോടെയാണ് സംഘടന രൂപീകരിച്ചതെന്നാണ് ആരാധകരുടെ അവകാശവാദം. എന്നാല്‍ തൃഷയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല

തമിഴ്‌നാട്ടില്‍ നടി തൃഷയുടെ പേരിൽ  സംഘടന രൂപീകരിച്ച് ആരാധകർ.‘ഇളയ പുരട്ചി തലൈവി തൃഷ പേരവൈ’ എന്നാണ് സംഘടനയുടെ പേര്. തിരുനെൽവേലിയിലെ ആരാധകരാണ് സംഘടന രൂപീകരിച്ചത്. സംഘടനയുടെ കോ–ഓര്‍ഡിനേറ്റര്‍ എന്ന് അവകാശപ്പെടുന്ന രാജഗോപാല്‍ എന്ന ആളാണ് പേരും ലോഗോയും പുറത്തിറക്കിയത്. തിരുനെല്‍വേലി ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങുന്ന സംഘടനയുടെ ലക്ഷ്യം പദവികളല്ലെന്നും തമിഴ് ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കലാണെന്നും രാജഗോപാല്‍ പറഞ്ഞു.

തൃഷയുടെ സമ്മതത്തോടെയാണ് സംഘടന രൂപീകരിച്ചതെന്നാണ് ആരാധകരുടെ അവകാശവാദം. എന്നാല്‍ തൃഷയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. നേരത്തെ തൃഷ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന തരത്തില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

2004 ല്‍ നല്‍കിയ ഒരഭിമുഖത്തില്‍ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായാല്‍ കൊള്ളാമെന്ന തരത്തില്‍ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ അഭിമുഖം ഈയിടെ വീണ്ടും വൈറലായിരുന്നു. ഭാവി പരിപാടികളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു  പത്ത് വര്‍ഷം കഴിഞ്ഞ് മുഖ്യമന്ത്രിയാകണമെന്നുണ്ടെന്ന് അവര്‍ സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'എനിക്ക് തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായാല്‍ കൊള്ളാം. സത്യമായും. കാത്തിരുന്ന് കാണൂ. പത്ത് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ചിലതൊക്കെ നോടിയെടുക്കും' എന്നായിരുന്നു തൃഷയുടെ വാക്കുകള്‍. മുഖ്യമന്ത്രിയായാല്‍ എന്ത് ചെയ്യുമെന്ന് അതിന് പിന്നാലെ ചോദ്യം ഉയര്‍ന്നതോടെ 'ആദ്യം നിങ്ങളെനിക്ക് വോട്ട് ചെയ്ത് ജയിപ്പിക്കൂ, എന്നിട്ട് പറയാം' എന്നും താരം തമാശരൂപേണെ പറഞ്ഞിരുന്നു. 

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ രാഷ്ട്രീയത്തിലിറങ്ങാന്‍ തൃഷയ്ക്കും സമ്മര്‍ദമേറിയിരുന്നു. വിജയു തൃഷയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ സജീവമാണ്. വിജയിന്‍റെ  സത്യപ്രതിജ്ഞയ്ക്കും, പിന്നീട് പല ചടങ്ങുകള്‍ക്കും ഇരുവരും ഒന്നിച്ചെത്തിയതും ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. പക്ഷേ ആരോപണങ്ങളോട് ഇരുവരും ഇന്നേവരെ പ്രതികരിച്ചിട്ടുമില്ല. 

ENGLISH SUMMARY:

Fans of Tamil actress Trisha have formed a new organisation in her name in Tirunelveli, Tamil Nadu, called the 'Ilaya Puratchi Thalaivi Trisha Peravai'. The organisation's coordinator, Rajagopal, unveiled its name and logo, claiming that its objective is to fight for the rights of Tamil people rather than seek positions. Fans claim the organisation was formed with Trisha's consent, although the actress has not made any official statement so far. Speculation about her possible political entry has intensified following the resurfacing of a 2004 interview in which she expressed her wish to become Tamil Nadu's Chief Minister someday.