samantha-baby-boy

ആണ്‍കുഞ്ഞിന് ജന്മം നല്‍കി തെന്നിന്ത്യന്‍ താരം സാമന്ത. നവംബര്‍ 19 വ്യാഴാഴ്ചയാണ് സാമന്തയ്​ക്കും പങ്കാളി രാജിനും കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ദേവ് നിദിമോരു എന്നാണ് പേരിട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും ഈ സന്തോഷവാർത്ത പങ്കുവെച്ചത്. കുഞ്ഞിന്‍റെ മുഖം വെളിപ്പെടുത്താതെ, മാതാപിതാക്കളുടെ വിരലുകളിൽ പിടിച്ചിരിക്കുന്ന കുഞ്ഞു കൈകളുടെ മനോഹരമായ ചിത്രമാണ് പങ്കുവെച്ചത്. 'ഞങ്ങളുടെ സുന്ദരനായ ആൺകുഞ്ഞ്. ദേവ് നിദിമോരു. 19.11.2026. ഞങ്ങളുടെ ഹൃദയങ്ങൾ ഏറ്റവും സന്തോഷിക്കുന്ന നിമിഷം' എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. 

പ്രസവത്തിന് ദിവസങ്ങൾക്ക് മുമ്പ്, നവംബർ 17-ന് കുടുംബത്തിലെ മുതിർന്നവർക്കൊപ്പം വീട്ടിൽ വെച്ച് ലളിതമായ പൂജയും ചടങ്ങുകളും ദമ്പതികൾ നടത്തിയിരുന്നു. ഇതിന് മുമ്പ് രണ്ട് ബേബി ഷവർ ആഘോഷങ്ങളും നടന്നിരുന്നു. വരുൺ ധവാൻ, അനന്യ പാണ്ഡെ തുടങ്ങിയ പ്രമുഖ താരങ്ങളും ആരാധകരും സോഷ്യൽ മീഡിയയിലൂടെ ദമ്പതികൾക്ക് ആശംസകൾ നേർന്നു.

2025 ഡിസംബർ 1-ന് കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ വെച്ചായിരുന്നു സാമന്തയുടെയും രാജിന്റെയും വിവാഹം. 'ദി ഫാമിലി മാൻ സീസൺ 2', 'സിറ്റാഡൽ: ഹണി ബണ്ണി' തുടങ്ങിയ പ്രോജക്റ്റുകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഗർഭിണിയാണെന്ന് തുറന്നുപറഞ്ഞ സാമന്ത, മാതൃത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സിനിമ ചിത്രീകരണങ്ങളിൽ നിന്ന് ഇടവേള എടുത്തിരുന്നു.

ENGLISH SUMMARY:

South Indian star Samantha Ruth Prabhu and her partner, filmmaker Raj Nidimoru, welcomed their first child, a baby boy named Dev Nidimoru, on Thursday, November 19. The couple announced the joyful news on Instagram by sharing a heartwarming photo of the newborn’s tiny hands holding their fingers without revealing his face. Celebrities including Varun Dhawan and Ananya Panday, along with fans, flooded social media with congratulatory messages following the intimate home puja the couple had held with family elders on November 17. Having tied the knot at the Isha Foundation in Coimbatore on December 1, 2025, Samantha had announced her pregnancy in June and taken a break from film shoots to focus on motherhood