sruthi-suhasini

TOPICS COVERED

പെൺകുട്ടികൾ ഒരു പ്രായം കഴിയുമ്പോൾ നാട്ടുകാരുടേയും കുടുംബക്കാരുടേയുമെല്ലാം അടുത്തുനിന്ന് സ്ഥിരമായി കേൾക്കുന്ന ചോദ്യമാണ്  എപ്പോഴാണ് കല്യാണം? അതിപ്പോൾ വലിയ ഗായികയോ സിനിമ നടിയോ മറ്റുമായാലും ആ ചോദ്യത്തിന് മാറ്റമില്ല. 40 വയസായ ശ്രുതി ഹാസൻറെ കാര്യവും വ്യത്യസ്തമല്ല. സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും സെലിബ്രിറ്റികൾ നേരിടേണ്ടി വരുന്ന അത്തരം ചോദ്യങ്ങൾക്ക് തന്റേതായ ശൈലിയിൽ മറുപടി നൽകി വീണ്ടും ശ്രദ്ധ നേടുകയാണ് നടി ശ്രുതി ഹാസൻ. 

കഴിഞ്ഞ ദിവസം സുഹാസിനി മണിരത്നവുമായി നടന്ന അഭിമുഖത്തിനിടയിലാണ് ശ്രുതി രസകരമായ മറുപടി നൽകുന്നത്. വ്യക്തിജീവിതത്തെക്കുറിച്ച് പതിവായി ഉയരുന്ന ചോദ്യങ്ങൾക്ക് വായടപ്പിക്കുന്ന മറുപടി നൽകണമെന്നായിരുന്നു ശ്രുതിയോട് സുഹാസിനി ആവശ്യപ്പെട്ടത്. നടി നൽകിയ കിടിലൻ മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'ശ്രുതി, നീ എപ്പോഴാണ് വിവാഹം കഴിക്കാൻ പോകുന്നത്?' എന്ന് സുഹാസിനി ചോദിച്ചപ്പോൾ, 'നിങ്ങൾ എപ്പോഴാണ്  വിവാഹമോചനം നേടാൻ പോകുന്നത് എന്നാണ് ശ്രുതി തിരിച്ച് ചോദിച്ചത്. വിവാഹം എപ്പോഴാണ് എന്ന് തന്നോട് ആരെങ്കിലും ചോദിക്കുന്നത് ഇഷ്ടമല്ലെന്നും വളരെ അലോസരപെടുത്തുന്നതാണെന്നും ശ്രുതി പറഞ്ഞു. 

വയസ് എത്രയാണെന്ന് ചോദിച്ചപ്പോൾ ഗൂഗിൾ ചെയ്തുനോക്കാനാണ് താരം നൽകിയ മറുപടി. 'എന്തുകൊണ്ടാണ് ഇത്രയും മെലിഞ്ഞിരിക്കുന്നത്? ഭക്ഷണമൊന്നും തരുന്നില്ലേ?'  എന്ന് ചോദിക്കുന്നവരോടും താരം തന്റേതായ ശൈലിയിലാണ് പ്രതികരിക്കുന്നത്. താൻ നന്നായി ഭക്ഷണം കഴിക്കാറുണ്ടെന്നും, ഫിറ്റ്നസിനോടാണ് തനിക്ക് താല്പര്യമെന്നുമാണ് അവർക്ക് നൽകുന്ന മറുപടി.

ENGLISH SUMMARY:

Actress Shruti Haasan recently delivered a sharp and witty response when questioned about her marriage plans during an interview with Suhasini Maniratnam. When asked about when she intends to tie the knot, the actress countered by asking when the interviewer plans to get divorced. Shruti expressed her frustration with repetitive personal inquiries, adding that her age can easily be looked up on Google. She also addressed critics commenting on her physique, clarifying that her slim appearance is the result of a dedication to fitness rather than a lack of food.