'ജെയിംസ് ബോണ്ട്' ആകാന്‍ ഓഡിഷനില്‍ പങ്കെടുത്ത നാലാമത്തെ നടന്‍ റോബര്‍ട്ട് പാറ്റിന്‍സനെന്ന് സൂചന. ഈ മാസം ആദ്യ നടന്ന ലണ്ടനിലെ ഓഡിഷനില്‍ പാറ്റിന്‍സനും പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലം ടേണര്‍, ജാക്ക് ലോഡന്‍, ജോഷ് ഓകോണര്‍ എന്നീ നടന്‍മാര്‍ക്കൊപ്പം നാലാമതൊരാള്‍ കൂടി ജെയിംസ് ബോണ്ടാകാനുള്ള ഓഡിഷനില്‍ പങ്കെടുത്തെന്നായിരുന്നു സൂചന. നാലാമനാരെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുന്നു. ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിന്‍സന്‍. 'ട്വൈലൈറ്റ്' സിനിമകളിലൂടെ ആഗോള പ്രശസ്തി നേടിയ റോബർട്ട് പാറ്റിൻസൺ, 'ഹാരി പോട്ടർ ആൻഡ് ദ ഗോബ്ലറ്റ് ഓഫ് ഫയർ', 'ടെനറ്റ്', 'ഡ്യൂണ്‍', 'ബാറ്റ്മാന്‍' എന്നീ സിനിമകളിലും തിളങ്ങി.
അടുത്ത ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത് വിഖ്യാത സംവിധായകൻ ഡെനിസ് വില്‍ന്യൂവാണ്. അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന 'ഡ്യൂൺ: പാർട്ട് ത്രീ'യിലും പാറ്റിൻസൺ അഭിനയിക്കുന്നുണ്ട്. അതേസമയം, നിക്കോളാസ് ഹോൾട്ടിന്റെ പേരും ബോണ്ട് ചർച്ചകളിൽ സജീവമാണ്. 'എ എ ബോയ്' എന്ന സിനിമയില്‍ ബാലതാരമായി എത്തിയ ഹോള്‍ട്ട്, 'മാഡ് മാക്സ്: ഫ്യൂറി റോഡ്', 'എക്സ്-മെൻ' എന്നിവയിയില്‍ ശ്രദ്ധയമായ വേഷം ചെയ്തു. ഡിസിയുടെ ഏറ്റവും പുതിയ 'സൂപ്പർമാൻ' ചിത്രത്തിൽ വില്ലന്‍ കഥാപാത്രം ലെക്സ് ലൂഥറായും ഹോൾട്ട് എത്തി.