നവംബർ 6 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന 'സീൻ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയ്ക്ക് തമിഴ് താരം കാർത്തിക് തന്റെ സഹോദരൻ കൂടിയായ സൂര്യയുടെയും ഭാര്യ ജ്യോതികയുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു. ജ്യോതിക-സൂര്യ പ്രണയം സ്റ്റാർ റോമൻസുകൾക്കപ്പുറം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരുടെയും സ്നേഹം പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. എന്നാൽ, ഇത് അടുത്തറിയുന്ന കാണുന്ന ആൾ എന്ന നിലയിൽ കാർത്തി തന്നെ ഇരുവരെയും കുറിച്ച് മനസുതുറന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
അവർ തമ്മിലുള്ള കെമിസ്ട്രി അത് പറയാവുന്നതിലും അപ്പുറമാണ്. കുറച്ചു നാളുകൾക്ക് മുൻപ് ഇരുവരും തങ്ങളുടെ വിവാഹം സ്കോട്ട്ലൻഡിൽ പുനരാവിഷ്കരിച്ചിരുന്നു. എന്നാൽ, അന്ന് ഇത് ഒന്നും അറിയാതെയാണ് താൻ കൂടെ പോയതെന്നും അവിടെ എത്തിയപ്പോൾ സർപ്രൈസുകളുടെ ഒരു കൂട്ടമായിരുന്നെന്നും കാർത്തിക് പറയുന്നു. സ്നേഹം ഇപ്പോഴും നിലനിൽക്കുന്നത് അത് നിലനിർത്താൻ ശ്രമിക്കുമ്പോഴാണ്. അത് തുടർന്നുകൊണ്ടേ ഇരിക്കണം.
ഇരുവരുടെയും ബന്ധം നിലനിർത്താൻ ജ്യോതിക എടുക്കുന്ന പരിശ്രമങ്ങൾ അത് വേറെ ആരെകൊണ്ടും ചെയ്യാൻ കഴിയില്ല എന്നാണ് കാർത്തിക് പറയുന്നത്. 'അണ്ണി വേറെ ലെവൽ" എന്നായിരുന്നു കാർത്തി വേദിയിൽ വിശേഷിപ്പിച്ചത്. അവർ രണ്ട് പേരുടെയും സ്നേഹം കൂടുതലാണ്. സ്കോട്ട്ലൻഡിൽ ഉണ്ടായിരുന്ന മറ്റു ദമ്പതികൾ പോലും അത് കണ്ട അസൂയപ്പെട്ടിരുന്നു. ‘പല വീട്ടിലും അത് കണ്ട ശേഷം ചോറ് കൊടുത്തിട്ടില്ല, അവർ എങ്ങനെ സ്നേഹിക്കുന്നു എന്ന് നോക്ക്, ഇവിടെ നീ ഉണ്ടായിട്ടും ഒന്നുമില്ലല്ലോ’ എന്നായിരുന്നു കാർത്തിയുടെ രസകരമായ താരതമ്യം. അവരുടെ ഇടയിൽ സ്പെഷ്യൽ ആയി എന്തോ ഉണ്ട് എന്നും കാർത്തി പറഞ്ഞുവെച്ചു.