സൂര്യ ചിത്രം സീന്‍ റിലീസിനൊരുങ്ങുകയാണ്. ജീത്തു മാധവന്റെ സംവിധാനം കൊണ്ടും നസ്ലിന്റേയും നസ്രിയയുടേയും സാന്നിധ്യം കൊണ്ടും ചിത്രത്തിനായി മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങിനിടെ നസ്ലിനേയും നസ്രിയയേയും സ്വാഗതം ചെയ്തുകൊണ്ടുള്ള ഇന്‍ട്രോ വിഡിയോ ശ്രദ്ധ നേടുകയാണ്.
'തെന്നിന്തിയ സിനിമാവിന്‍ ചോക്ലേറ്റ് ബോയ്' എന്നാണ് നസ്ലിനെ ഇന്‍ട്രോ വിഡിയോയില്‍ അവതരിപ്പിച്ചത്. 'ഇളംപെണ്കളിന് റൈറ്റ്സ്വൈപ്പ്', 'ഹോം എല്ലാ ഹോമിലും നസ്ലിനെ ഹോമിയാകികൊണ്ട് സേര്ത്തത്' എന്നിങ്ങനെ പോകുന്നു നസ്ലിനെ കുറിച്ചുള്ള ഗുണഗണങ്ങള്‍. ഇന്‍ട്രോ വിഡിയോക്കിടെ ചമ്മല് കൊണ്ട് ചിരിക്കുന്ന നസ്ലിന്റെ മുഖവും കാണാം. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നവംബർ 6-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ 'ഡി.എസ്.പി. ഇമ്പരാജ്' എന്ന ഒരു പൊലീസ് ഓഫീസറെയാണ് സൂര്യ അവതരിപ്പിക്കുന്നത്. നസ്ലിൻ ഇതിൽ സൂര്യയ്ക്ക് തുല്യനായ വില്ലൻ വേഷത്തിലാണ് എത്തുന്നത്. നസ്രിയയുടെ വമ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടാകും. സുഷിന് ശ്യാമാണ് സംഗീത സംവിധാനം.