amitabh-bachchan-bulletproof-glass-security

പതിറ്റാണ്ടുകളായി തുടർന്നുപോരുന്ന ഞായറാഴ്ചകളിലെ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇത്തവണ ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനെത്തിയത് പുതിയ സുരക്ഷാ ക്രമീകരണവുമായി. മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ 'ജൽസ'യ്ക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകരെ കാണാൻ എത്തിയ താരം പൂർണ്ണമായും സുതാര്യമായ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എൻക്ലോസറിലാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബോളിവുഡ് താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളാണ് ഈ പുതിയ മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഒക്ടോബറിൽ അമിതാഭ് ബച്ചന്റെ വസതി ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് മുംബൈ പൊലീസും സുരക്ഷാ ഏജൻസികളും ജാഗ്രത ശക്തമാക്കിയിരുന്നു. മാത്രമല്ല നടന്‍ ടൈഗര്‍ ഷ്റോഫിന് നേരെയുണ്ടായ ആക്രമണവും ഇതേ അക്രമികള്‍ മറ്റ് താരങ്ങളെയും ലക്ഷ്യമിട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകളും ബോളിവുഡിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഞായറാഴ്ചത്തെ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് താരം പുതിയ മുൻകരുതൽ സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണയായി ഞായറാഴ്ചകളിൽ ആരാധകരെ കാണാൻ എത്തുന്ന അമിതാഭ് ബച്ചൻ, ആരാധകർക്ക് തന്നെ വ്യക്തമായി കാണുന്നതിനായി ഉയരമുള്ള പ്രത്യേക പ്ലാറ്റ്‌ഫോമിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഇത്തവണ സുതാര്യമായ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളിലാണ് താരം നിലയുറപ്പിച്ചത്. താരത്തോടൊപ്പം മകനും നടനുമായ അഭിഷേക് ബച്ചനും ഒപ്പമുണ്ടായിരുന്നു. പിതാവ് ആരാധകരെ കൈവീശി കാണിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം അഭിഷേക് ബച്ചനും സമീപത്തുണ്ടായിരുന്നു. അതേസമയം, ഈ നീക്കം പൊലീസ് നടപടിയുടെ ഭാഗമാണോ അതോ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണോ എന്ന് വ്യക്തമല്ല.

സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കിയെങ്കിലും, തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാൻ എത്തിയ നൂറുകണക്കിന് ആരാധകരെ നിരാശരാക്കാൻ അമിതാഭ് ബച്ചൻ തയ്യാറായില്ല. കനത്ത സുരക്ഷയ്ക്കിടയിലും താരം പതിവുപോലെ ആരാധകരെ കൈവീശിയും കൂപ്പുകൈകളോടെയും അഭിവാദ്യം ചെയ്തു. വർഷങ്ങളായി മുടങ്ങാതെ തുടരുന്ന ഈ സന്ദർശനത്തിലൂടെ ആരാധകരുള്ള ആത്മബന്ധം താരം നിലനിർത്താനാണ് താരം ശ്രമിക്കുന്നത്.

ENGLISH SUMMARY:

Bollywood megastar Amitabh Bachchan met his fans outside his Mumbai residence, Jalsa, standing inside a transparent bulletproof glass enclosure. This unusual security measure follows recent bomb threats directed at his home and heightened security concerns in Bollywood following an attack on actor Tiger Shroff. Accompanied by his son Abhishek Bachchan, the veteran actor maintained his decades-long Sunday tradition of greeting the crowd. Despite the heavy security arrangements, hundreds of enthusiastic fans gathered to catch a glimpse of the superstar.