bacchan-glass

TOPICS COVERED

നാല് വശവും മൂടിയ നിലയില്‍ ഗ്ലാസ് പെട്ടി. നടുക്ക് അമിതാഭ് ബച്ചന്‍. വശത്ത് ജാഗരൂകനായി മകന്‍ അഭിഷേക് ബച്ചന്‍. ബുളറ്റ്പ്രൂഫ് സുരക്ഷയില്‍ സഞ്ചരിക്കുന്ന ബിഗ് ബിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുംബൈ ജുഹുവിലുള്ള അദ്ദേഹത്തിന്റെ വസതിയായ 'ജൽസ'യ്ക്ക് (Jalsa) മുന്നിൽ എല്ലാ ഞായറാഴ്ചകളിലും ആരാധകരെ കാണാൻ എത്തുന്ന ഒരു പതിവുണ്ട്. എന്നാൽ 2026 നവംബർ ഒന്നിന് നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം പതിവിന് വിപരീതമായി ഒരു വലിയ സുരക്ഷാ ചില്ലുകൂടിന് (Bulletproof Glass Enclosure) ഉള്ളിൽ നിന്നാണ് ആരാധകരെ അഭിവാദ്യം ചെയ്തത്.

 അമിതാഭ് ബച്ചന്റെ വീടും ഗായകൻ ദിൽജിത് ദോസാൻജിന്റെ സംഗീത നിശയും ബോംബ് വെച്ച് തകർക്കുമെന്ന് മുംബൈ മേയറുടെ ഓഫീസിലേക്ക് ഒരു ഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. ഒക്ടോബർ 31-നും നവംബർ 27-നും ഇടയിൽ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. ഭീഷണിയെ തുടർന്ന് മുംബൈ പോലീസ് ജൽസയ്ക്ക് ചുറ്റും സുരക്ഷ ശക്തമാക്കുകയും, ഇതിന്റെ ഭാഗമായി അദ്ദേഹം ആരാധകരെ കാണാൻ നിൽക്കുന്ന ട്രോളിക്ക് ചുറ്റും മൂന്ന് വശങ്ങളിലായി സുരക്ഷാ ഗ്ലാസ് സ്ഥാപിക്കുകയുമായിരുന്നു.

നടൻ ടൈഗർ ഷ്രോഫിന് നേരെ ജുഹുവിലുണ്ടായ വെടിവെപ്പും ബിഷ്ണോയ് ഗാംഗിന്റെ ഭീഷണികളും ബോളിവുഡ് താരങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉണ്ടാക്കിയിരുന്നു.

ENGLISH SUMMARY:

Malayala Manorama Online News provides the latest updates on Bollywood icon Amitabh Bachchan greeting fans from inside a bulletproof glass enclosure at his Jalsa residence due to security threats. The heightened security measures follow a bomb threat email sent to the Mumbai Mayor's office targeting both the actor and singer Diljit Dosanjh.manorama news, മനോരമ ന്യൂസ്, മലയാളം വാർത്ത, Manorama, Malayala manorama, malayalam news, malayala manorama news, ന്യൂസ്‌, latest malayalam news, Malayalam Latest News, മലയാളം വാർത്തകൾ