sreevidya-mullachery-rahul

TOPICS COVERED

പാന്‍ കാര്‍ഡ് മാറ്റത്തിനായി കൊടുത്ത് തിരിച്ചുകിട്ടിയപ്പോള്‍ വന്ന തെറ്റ് ചൂണ്ടിക്കാട്ടി വിഡിയോയുമായി നടി ശ്രീവിദ്യ മുല്ലച്ചേരി. ഭര്‍ത്താവും സംവിധായകനുമായി രാഹുല്‍ രാമചന്ദ്രന്‍റെ പാന്‍കാര്‍ഡിലെ അച്ഛന്‍റെ പേരിലാണ് തെറ്റ് വന്നത്. രാമചന്ദ്രന്‍ നായര്‍ എന്ന പേര് കാര്‍ഡില്‍ രാമചന്ദ്രന്‍ നാറി (Ramachandran Nari) എന്നാണ് രേഖപ്പെടുത്തിയത്. പേര് മാറിയ കാര്യം തമാശ രീതിയിലാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. 

'ഗയ്സ്, എന്‍റെ വീട്ടിലെ ഒരു വിഷമകരമായ ഒരു കാര്യം പറയാൻ വേണ്ടി വന്നതാണ്. എന്‍റെ ഭര്‍ത്താവ് പാന്‍ കാര്‍ഡ് ചെയ്ഞ്ച് ചെയ്യാൻ കൊടുത്തിട്ട് തിരിച്ചു കിട്ടി. തിരിച്ചു കിട്ടിയപ്പോ അച്ഛന്‍റെ പേരിന്‍റെ സ്ഥാനത്ത് രാമചന്ദ്രൻ നായർക്ക് പകരം രാമചന്ദ്രൻ നാറി എന്ന് ടൈപ്പ് ചെയ്ത് അവര് തന്നു. എന്തൊരു കഷ്ടമാണെന്ന് ആലോചിക്കണേ. 

അച്ഛൻ ഇപ്പോ ജീവിച്ചിരിപ്പില്ല. ജീവിച്ചിരുന്ന അത്രയും കാലം ഒരു മനുഷ്യനെക്കൊണ്ടും മോശം പറയിപ്പിക്കാണ്ട് ഒരുപാട് കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്ത ഒരു മനുഷ്യനാണ്. ഇത് കിട്ടിയപ്പോ മുതൽ എന്‍റെ ഭര്‍ത്താവും അമ്മയുമൊക്കെ സോഫയില്‍ കമിഴ്ന്നു കിടന്ന് കരച്ചിലാണ്,' ശ്രീവിദ്യ പറഞ്ഞു. ആർഐക്ക് പകരം എന്നെ ആർഐഎൻ എന്നായിരുന്നെങ്കിൽ രാമചന്ദ്രൻ നരൻ എന്നായേനേയെന്നും എവിടെയെങ്കിലും കൊണ്ട് ഇത് കൊടുക്കാൻ പറ്റുമോ എന്നും രാഹുലും വിഡിയോയില്‍ ചോദിച്ചു. 

ആക്ച്വലി രാമചന്ദ്രൻ നാറി എന്നല്ല, രാമചന്ദ്രൻ നരി എന്ന് പറഞ്ഞാണ് രാഹുലിനെ ശ്രീവിദ്യ ആശ്വസിപ്പിച്ചത്. തന്‍റെ അച്ഛന്‍റെ പേരും പണ്ട് ഇതുപോലെ മാറ്റി എഴുതിയിട്ടുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു. 'പണ്ട് എന്‍റെ അച്ഛൻ കരിച്ചേരി കുഞ്ഞമ്പു നായർ എന്ന് എഴുതിയതിന് പകരം ഏതോ ഒരുത്തൻ വന്നിട്ട് രസീതില്‍ കരിച്ചേരി കുഞ്ഞമ്പു നായ എന്ന് എഴുതിയിട്ട് പോയിട്ടുണ്ട്. 

എനിക്കറിയില്ല എന്‍റെ കുടുംബത്തിൽ മാത്രം എന്തിനാണ് ഇത്ര രൂക്ഷ വിമർശനം എന്ന്. വെറുതെയല്ല കാരണവന്മാർ പറയുന്നത് ജാതിയും മതവും പറയരുതെന്ന്,' ശ്രീവിദ്യ പറഞ്ഞു. 

ENGLISH SUMMARY:

Actress Srividya Mullachery has shared a humorous yet shocking video after her husband, director Rahul Ramachandran, received a corrected PAN card with a severe clerical error. Instead of his late father's name 'Ramachandran Nair', the card erroneously printed 'Ramachandran Nari'. While lightheartedly poking fun at the blunder alongside her husband, Srividya noted that her family was deeply upset over the disrespect to her late father. The video has since gone viral on social media, sparking widespread amusement and discussions regarding government documentation mistakes.