മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ഫിലിം ഡിവിഷൻ ഹെഡ് ഡാൻ ലിൻ രാജിവച്ചതായി നെറ്റ്ഫ്ലിക്സ്. ഒരു ദശാബ്ദക്കാലത്തോളം നെറ്റ്ഫ്ലിക്സില്‍ സേവനമനുഷ്ഠിച്ച കണ്ടന്റ് ഹെഡ് ബേല ബജാരിയയെ പിരിച്ചുവിട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഡാൻ ലിൻയുടെ ഈ നീക്കം.
കഴിഞ്ഞവര്‍ഷത്തെ നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് ചിത്രമായ കെപോപ്പ് ഡെമോൺ ഹണ്ടേഴ്സ് ഡാൻ ലിൻയുടെ സംഭാവനയായിരുന്നു. ചിത്രം ഓസ്കര് നേടിയിരുന്നു. നെറ്റ്ഫ്ലിക്സിൽ ജോലി ചെയ്യുന്നതിന് മുമ്പ് വാർണർ ബ്രദേഴ്സ് പിക്ചേഴ്സിന്റെ സീനിയർ എക്സിക്യൂട്ടീവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച്ച ഒറ്റയടിക്ക് ആയിരത്തോളം തൊഴിലാളികളെ നെറ്റിഫ്ലിക്സ് പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തോളമായിരുന്നു ഇത്. കമ്പനി താന്‍ ആഗ്രഹിക്കുന്ന വേഗത്തില്‍ വളരുന്നില്ലെന്ന് സഹ-ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടെഡ് സരണ്ടോസ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതുവരെ കടന്നുപോകാത്തത്ര പ്രതിസന്ധിയിലൂടെയാണ് നെറ്റ്ഫ്ലിക്സ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും ടെഡ് സരണ്ടോസ് പറഞ്ഞു. അടുത്തിടെയിറങ്ങുന്ന ഷോകള്‍ക്കൊന്നും പഴയപോലെ കാഴ്ച്ചക്കാരില്ലെന്നും സ്ട്രീമിങ്ങ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം കമ്പനിയുടെ സ്റ്റോക്ക് 23 ശതമാനം കുറഞ്ഞു.