നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയുടെ ജന്മദിനത്തിൽ അനുജത്തി ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച രസകരമായ ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
വിവാഹ ജീവിതത്തിലേക്ക് കടന്നതിനു ശേഷമുള്ള അഹാനയുടെ ആദ്യ പിറന്നാൾ എന്ന പ്രത്യേകതയും ഈ ദിനത്തിലുണ്ട്. സെറ്റും മുണ്ടുമെടുത്ത് അതീവ സുന്ദരികളായിട്ടുള്ള ചിത്രമാണ് ദിയ ആരാധകർക്കായി പങ്കുവെച്ചത്. "ജന്മദിനാശംസകൾ അമ്മൂ, ഇത് നിന്റെ വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണ്. എന്നെ പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം" ഇതായിരുന്നു ചിത്രത്തിന് ദിയ നൽകിയ അടിക്കുറിപ്പ്.
കൂടാതെ, താൻ ഫോട്ടോയിൽ കൊടുത്തിട്ടില്ല പാട്ട് അഹാനയ്ക്ക് ഇഷ്ട്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ദിയ കൂട്ടിച്ചേർത്തു. അതേസമയം, അനുജത്തിയുടെ ഈ രസകരമായ ആശംസയ്ക്ക് മറുപടിയായി "അതേതായാലും നന്നായി" എന്ന മറുപടിയാണ് അഹാന കമന്റ് ബോക്സിൽ എഴുതിയത്. സഹോദരിമാരുടെ ഈ നർമ്മ മുഹൂർത്തം എന്തായാലൂം ആരാധകർക്കിടയിൽ വൈറലായിക്കഴിഞ്ഞു.
മാത്രമല്ല, സോഷ്യൽ മീഡിയ ചർച്ചകളിൽ ഇപ്പോഴും സജീവമായി നിൽക്കുന്ന കൃഷ്ണ കുടുംബത്തിലെ ജന്മദിനവിശേഷത്തിന് നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.