FILE - RJ Mitte arrives at the Variety and Women in Film's pre-Emmy celebration on Aug. 23, 2014, at Gracias Madre in West Hollywood, Calif. (Photo by Evan Agostini/Invision/AP, File)

  • 2008 ല്‍ ബ്രേക്കിങ് ബാഡില്‍ മിറ്റി അവതരിപ്പിച്ച വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. സെറിബ്രല്‍ പാള്‍സിയുള്ള ആളായി തന്നെയാണ് മിറ്റെ സീരിസിലും അഭിനയിച്ചത്

'ബ്രേക്കിങ് ബാഡ്' സീരിസിലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്ക് പരിചിതനായ നടന്‍ ആര്‍.ജെ മിറ്റി (34) അന്തരിച്ചു. സീരിസില്‍ വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സെറിബ്രല്‍ പാള്‍സി ബാധിതനായ താരത്തിന്‍റെ മരണകാരണം കുടുംബാംഗങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. 'അങ്ങേയറ്റം ദുഃഖത്തോടെ ഏറ്റവും പ്രിയപ്പെട്ട ആര്‍.ജെ.മിറ്റിയുടെ നിര്യാണം അറിയിക്കുകയാണ്' എന്നായിരുന്നു സീന്‍ റെയ്​ലി പുറത്തുവിട്ട പ്രസ്താവന.  ജീവനൊടുക്കിയതാണെന്ന  സൂചനകളും പുറത്തുവരുന്നുണ്ട്. 

2008 ല്‍ ബ്രേക്കിങ് ബാഡില്‍ മിറ്റി അവതരിപ്പിച്ച വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. സെറിബ്രല്‍ പാള്‍സിയുള്ള  ആളായി തന്നെയാണ് മിറ്റെ സീരിസിലും അഭിനയിച്ചത്. ഇത് രോഗത്തെ കുറിച്ച് ആളുകളില്‍ കുറേക്കൂടി അവബോധം സൃഷ്ടിക്കാന്‍ ഇടയാക്കിയെന്നും റെയ്​ലി അനുസ്മരണക്കുറിപ്പില്‍ പറയുന്നു. താരത്തിന്‍റെ അപ്രതീക്ഷിത നിര്യാണത്തില്‍ ഹോളിവുഡ് പ്രമുഖര്‍ അനുശോചനം അറിയിച്ചു. ഹൃദയഭേദകമായ വാര്‍ത്തയെന്നായിരുന്നു സീരിസില്‍ മിറ്റെയുടെ അമ്മാവനായി അഭിനയിച്ച ഡീന്‍ നോറിസിന്‍റെ പ്രതികരണം. 

ജനിച്ച അന്നു തന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ ആര്‍.ജെ മിറ്റിയെ മിസിസിപ്പിയിലെ റോയ് ഫ്രാങ്ക് മിറ്റെ ജൂനിയറും ഡൈന മിറ്റിയും ചേര്‍ന്ന് ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. ആര്‍.ജെ മിറ്റിയെന്ന പേര് നല്‍കിയതും അവരാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നോമിനി എന്ന സീരിസിലെ അഭിനയത്തിന് മിറ്റിയെ തേടി പുരസ്കാരമെത്തിയതോടെയാണ് അക്കഥ ലോകം അറിഞ്ഞത്. മൂന്ന് വയസുവരെ സാധാരണ കുട്ടിയെ പോലെ ജീവിച്ച മിറ്റിക്ക് പിന്നീടാണ് സെറിബ്രല്‍ പക്ഷാഘാതമുണ്ടായി കാലുകള്‍ കോടിപ്പോയത്. കൗമാര കാലത്ത് വോക്കറിന്‍റെ സഹായത്തോടെ നടന്ന മിറ്റിക്ക് മാതാപിതാക്കള്‍ അസാധാരണ പിന്തുണ നല്‍കിയതോടെ മെല്ലെ എഴുന്നേറ്റ് നടന്നു. 

‌യൗവ്വന കാലത്ത് പരിചയപ്പെട്ട പഴ്നല്‍ ടാലന്‍റ് പരിശീലകന്‍ ആഡിസന്‍ വിറ്റാണ് മിറ്റിയുടെ ജീവിതം മാറ്റിമറിച്ചത്. പിന്നെ ബ്രേക്കിങ് ബാഡിലൂടെ പ്രേക്ഷകരിലേക്ക്. 2013ലെ ഹരോൾ‌ഡ് റസ്സൽ‌ അവാർഡിന് ഫ്രാങ്കിനെ യോഗ്യനാക്കിയതും ഇതേ കഥാപാത്രമാണ്. 

വൈറ്റ് ഫ്ലവേഴ്സ്,  ഹൗസ് ഓഫ് ലാസ്റ്റ് തിങ്സ്,സ്റ്റമ്പ്, ഹൗസ് ഓഫ് ലാസ്റ്റ് തിങ്സ് തുടങ്ങി ഒട്ടേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ‘ദ് കിഡ്സ് ഓഫ് വിഡ്നി ഹൈ’, ‘വാനിഷ്ഡ്: ദ് താര കാലിക്കോ സ്റ്റോറി’ എന്നിങ്ങനെ ഡോക്യുമെന്ററികൾ നിർമിച്ചു. റാപ്കോർ ബാൻഡ് ഹോളിവുഡ് അൺ‌ഡെഡിന്റെ ‘ഡെഡ് ബൈറ്റ്’ എന്ന മ്യൂസിക് വിഡിയോയിലും അഭിനയിച്ചു. ഐക്യരാഷ്ട്ര സഭയുടെ സെറിബ്രല്‍ പാള്‍സി സെലിബ്രിറ്റി അംബാസിഡറായ മിറ്റി രോഗബാധിതരുടെ ഉന്നമനത്തിനായി ഒരു ഫൗണ്ടേഷനും സ്ഥാപിച്ചു.

ENGLISH SUMMARY:

American actor RJ Mitte, best known for playing Walter White Jr. in the hit television series Breaking Bad, has died at the age of 34. The cause of his death has not yet been disclosed by his family. Mitte, who has cerebral palsy, received widespread recognition for portraying a character with the same condition, helping raise awareness about the disability. His death has prompted tributes from Hollywood personalities, including Dean Norris, who described the news as heartbreaking.

Google Trending topic: rj mitte