Image Credit; Dean Winchester 1969

ലോകമെമ്പാടുമുള്ള ബ്രേക്കിങ് ബാഡ് സീരീസിന്‍റെ ആരാധകരുടെ ഇഷ്ട കഥാപാത്രങ്ങളിലൊന്നാണ് ഗുസ്താവോ ഫ്രിങ് എന്ന വില്ലനായി സ്കീനില്‍ തിളങ്ങിയ ജിയാന്‍കാര്‍ലോ എസ്പാസീറ്റോ. പ്രിയതാരം  പാലക്കാടെത്തി 14 ദിവസം ചിലവഴിച്ചു. ഡീന്‍ വില്‍ചെസ്റ്റര്‍ എന്ന ഫെയ്സ് ബുക്ക് പ്രൊഫൈലാണ് താരത്തിന്‍റെ പാലക്കാടിനോടുള്ള പ്രിയം തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ കുറിച്ചത്. 

മുന്‍പും താരം പാലക്കാടെത്തിയിരുന്നെന്ന് കുറിപ്പില്‍ പറയുന്നുണ്ട്.  ക്യാമറയ്ക്ക് മുന്നിൽ  കാണുന്ന  മഹാനടൻ മാത്രമല്ല, അതീവ വിനയവും സൗഹൃദവും നിറഞ്ഞ ഒരു ജെന്റിൽമാനാണ് അദ്ദേഹം എന്ന് പോസ്റ്റില്‍ എസ്പാസീറ്റോയെക്കുറിച്ച് പറയുന്നുണ്ട്. 

തന്‍റെ പുതിയ പ്രോജക്ടുകളെയും സീരീസുകളെയും കുറിച്ചും സംസാരിച്ചെന്നും സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കേൾക്കാൻ തന്നെ ഒരു പ്രത്യേക അനുഭവമായിരുന്നുവെന്നും ഡീന്‍ വിന്‍ചെസ്റ്റര്‍ കുറിക്കുന്നു. തന്‍റെ ട്രൈയംഫ് ബൈക്ക് നടന്‍ ഓടിച്ചുനോക്കിയെന്നും ഒരു ഫാന്‍ബോയ് എന്ന നിലയ്ക്ക് തന്‍റെ വാഹനം എസ്പാസീറ്റോ ഓടിച്ചത് തനിക്ക് അപൂര്‍വ അനുഭൂതിയായിരുന്നെന്നും ഡീന്‍ വിന്‍ചെസ്റ്റര്‍ കുറിച്ചിട്ടുണ്ട്. 

പോകും മുന്‍പ് താന്‍ ഒരു ഓട്ടോഗ്രാഫ് വാങ്ങിയെന്നും ബ്രേക്കിങ് ബാഡിലെ ഗുസ്താവോ ഫ്രിങ്ങിന്‍റെ റസ്റ്ററന്‍റായ ‘ദോസ് പോല്യോസ് എര്‍മാനോസിന്‍റെ’ ചിത്രമുള്ള കപ്പിലാണ് ഈ ഓട്ടോഗ്രാഫ് വാങ്ങിയതെന്നും കുറിപ്പിലുണ്ട്. നടന്‍ ബൈക്ക് ഓടിക്കുന്നതിന്‍റെ വിഡിയോയും ഓട്ടോഗ്രാഫിന്‍റെ ചിത്രവും പോസ്റ്റില്‍ അടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം വീണ്ടും കാണാമെന്നുറപ്പ് നല്‍കിയാണ് നടന്‍ മടങ്ങിയതെന്നും ഡീന്‍ വിന്‍ചെസ്റ്റര്‍ കുറിക്കുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ENGLISH SUMMARY:

Gustavo Fring, portrayed by Giancarlo Esposito, a beloved villain from the Breaking Bad series, recently spent 14 days in Palakkad. A Facebook profile named Dean Winchester shared his experience, highlighting Esposito's humility and friendship, along with his appreciation for Palakkad. The post also mentioned that the actor rode a Triumph bike and took an autograph on a cup featuring 'Los Pollos Hermanos', promising to return next year.