nana-patekar
  • വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ താരത്തെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ 5.10ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു

ബോളിവുഡ് നടന്‍ നാനാ പടേക്കറുടെ മരണകാരണം ഹൃദയാഘാതമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇടതു ഭാഗത്തായുള്ള ഹൃദയ ധമനിയില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്നാണ് ഹൃദയാഘാതം സംഭവിച്ചതെന്ന് ഗോവ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ താരത്തെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ 5.10ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. Also Read: ‘ഇനിയും എന്‍റെ ജീവിതത്തിലെ ദുര്‍മൂര്‍ത്തികള്‍ ഒരോന്നായി നശിക്കട്ടെ’; മഹാകാലന് മുന്നില്‍ തനുശ്രീ ദത്ത

കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം ഫ്ലാറ്റിലേക്ക് എത്തിയിരുന്നുവെങ്കിലും അപ്പോഴേക്കും നാനാ പടേക്കറുടെ ബോധം മറഞ്ഞിരുന്നു. തുടര്‍ച്ചയായി 45 മിനിറ്റ് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതിന് പിന്നാലെ മൃതദേഹം ഗോവ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പിന്നീട് പുണെയിലെ ഫാം ഹൗസിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. 

ഹൃദയത്തിലേക്ക് പ്രധാനമായും രക്തം എത്തിക്കുന്ന ഇടത്തേ ധമനിയില്‍ രക്തം കട്ടപിടിച്ചതാണ് ഹൃദയാഘാതത്തിന് കാരണമെന്നും മറ്റ് ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നാനാ പടേക്കറെ ആദ്യം എത്തിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും മരണകാരണം ഹൃദയാഘാതമാകാമെന്നാണ് പറഞ്ഞത്. താരത്തിന് ശാരീരിക അസ്വാസ്ഥ്യമാണെന്ന് അറിയിച്ച് ആശുപത്രിയിലേക്ക് ഫോണ്‍ വന്നിരുന്നുവെന്നും ആംബുലന്‍സ് അയച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

Bollywood actor Nana Patekar’s cause of death has been confirmed as a heart attack, according to the post-mortem report from Goa Medical College. Doctors stated that a blood clot in the left coronary artery, which supplies blood to the heart, triggered the fatal cardiac event. The actor was taken to a private hospital in Goa early Thursday after experiencing severe chest pain and losing consciousness, but he could not be revived despite 45 minutes of CPR. The post-mortem report reportedly found no suspicious circumstances surrounding his death, and his body was later taken to his farmhouse in Pune for the funeral.