nana-thanusree

TOPICS COVERED

 നടന്‍ നാനാ പടേക്കര്‍ക്കെതിരെ മീടു ആരോപണമുന്നയിച്ച വ്യക്തിയായിരുന്നു നടി തനുശ്രീ ദത്ത. തനിക്കെതിരെ നടന്‍ പലതവണ ലൈംഗികാതിക്രമം നടത്തിയെന്ന് നടി ആരോപിക്കുകയും നിയമനടപടിയുമായി മുന്നോട്ട് പോകുകയുമായിരുന്നു. നടന്‍റെ മരണത്തിന് പിന്നാലെ നടി രൂക്ഷ പ്രതികരണവുമായി വന്നത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നടന്‍റെ മരണത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. തന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി പുതിയ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. 

ചിത്രത്തില്‍ മഹാകാലന്‍റെ  പ്രതിമയുടെ മുന്നിലാണ് നടി നില്‍ക്കുന്നത്. അടിക്കുറിപ്പായി ‘മഹാകാലനാണ് തന്നെ ഇത്രയും കാലം ‘നാന’യുടെയും സുഹൃത്തുക്കളുടെയും ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതെന്ന്’ നടി കുറിക്കുന്നു. 

‘ഇത് എന്‍റെ ജീവിതത്തിലെ ഒരു പോസിറ്റീവ് ഡെവലപ്മെന്‍റ് ആണ്. എന്നാല്‍ ആ മരണത്തിന്‍റെ വ്യക്തതയെക്കുറിച്ച് എനിക്ക് സംശയമുണ്ട്,എന്‍റെ ജീവിതത്തിലെ ഈ ദുര്‍മൂര്‍ത്തി നശിച്ചെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു, ഇതുപോലെ മറ്റ് ദുര്‍മൂര്‍ത്തികളും ഒന്നൊന്നായി നശിക്കട്ടെ’ എന്നായിരുന്നും നടി കുറിച്ചത്. 

‘അവര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് ഈ ഭൂമിയിലെ ജീവിതം ദുസഹമായിരിക്കും, എല്ലാവരുടെയും മരണവാര്‍ത്ത എനിക്ക് കേള്‍ക്കണം എനിക്കവരുടെ നെഗറ്റീവ് എനര്‍ജി പറ്റുന്നില്ല’ എന്നും നടി കൂട്ടിച്ചേര്‍ത്തു. 

നാനാ പടേക്കറുടെ ആകസ്മിക നിര്യാണത്തിന് പിന്നാലെ പ്രകോപന പ്രതികരണവുമായി നടി തനുശ്രീ ദത്ത മുന്‍പ് വന്നിരുന്നു. 'കഴിഞ്ഞത് കഴിഞ്ഞു. ദൈവം അയാളുടെ ജീവനെടുത്തു' എന്നായിരുന്നു അനുശോചനം അറിയിക്കുന്നോയെന്ന് ചോദിച്ചപ്പോള്‍ തനുശ്രീയുടെ മറുപടി.നാനാ പടേക്കര്‍ 'ഹോണ്‍ ഓക്കെ പ്ലീസ്' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ച് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് തനുശ്രീ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു.

 

 

 

ENGLISH SUMMARY:

Tanushree Dutta MeToo allegations against Nana Patekar resurfaced as the actress recently shared a provocative social media post mocking his sudden death. She credited Mahakal for protecting her from years of alleged harassment while expressing relief over the passing of her tormentor.