Image Credit: instagram/zaynmarie
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തില്‍ പങ്കെടുത്തതിന് കസ്റ്റഡിയില്‍ കടുത്ത പൊലീസ് മര്‍ദനമേറ്റെന്ന് ആമിര്‍ഖാന്‍റെ അനന്തരവള്‍ സയ്ന്‍ മേരി ഖാന്‍. ശരീരമാസകലം മുംബൈ പൊലീസ് തല്ലിച്ചതച്ചതിന്‍റെ വിഡിയോയാണ് സയ്ന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കൈകള്‍, വിരലുകള്‍, കാലുകള്‍ എന്നിവിടങ്ങളില്‍ അടിയേറ്റ് ശരീരം ചതഞ്ഞ് ചുവന്നും കരിനീലിച്ചും കിടക്കുന്നതായി വിഡിയോയില്‍ കാണാം. ക്യാമറയില്‍ നോക്കി 'ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കല്ലേ, പേടിക്ക് ഇവിടെ സ്ഥാനമില്ലെ'ന്ന് സയ്ന്‍ പറയുന്നു. 'അവള്‍ ഇതാ ഇന്റര്‍നെറ്റില്‍ (രാജ്യത്തെ) തുറന്ന് കാണിക്കുന്നു' എന്നാണ് വിഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഡമോക്രസി ഫിറ്റ് ചെയ്ക്ക് എന്ന് വിഡിയോയിലും എഴുതിയിട്ടുണ്ട്. Also Read: 'ഇതാണ് നുമ്മ പറഞ്ഞ താരം!' CJP പ്രതിഷേധത്തില്‍ അറസ്റ്റിലായി ഇമ്രാന്‍ ഖാന്‍; വൈറല്‍ വിഡിയോ
ബോളിവുഡ് താരം ഇമ്രാന്‍ ഖാന്‍, കൂട്ടുകാരി ലേഖ വാഷിങ്ടണ്‍ എന്നിവര്‍ക്കൊപ്പം പൊലീസ് വാനില്‍ ഇരിക്കുന്നതിന്‍റെ ചിത്രങ്ങളും സയ്ന്‍ നേരത്തെ പങ്കുവച്ചിരുന്നു. ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനായിരുന്നും മുംബൈ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു. അതേസമയം, എവിടേക്കാണ് തങ്ങളെ കൊണ്ടുപോകുന്നതെന്നൊന്നും പൊലീസുകാര്‍ അറിയിച്ചിരുന്നില്ലെന്നും വാനിലുണ്ടായിരുന്നവര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയപ്പോള്‍ റോഡിലുള്ളവരും ഏറ്റുവിളിച്ചെന്നും സയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
യെലോ ഗേറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഒടുവില്‍ മൂന്നുപേരെയും എത്തിച്ചുവെന്നും എന്തിനാണ് ഇവിടേക്ക് കൊണ്ടുപോയതെന്ന് ചോദിച്ചപ്പോള്‍ പൊലീസുകാര്‍ക്ക് മറുപടി ഉണ്ടായില്ലെന്നും സയ്ന്‍ പറയുന്നു. 'ഞങ്ങളെ കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്തെന്ന് ഞാന്‍ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു. രണ്ട് മിനിറ്റ്, ഇപ്പോള്‍ പറയാമെന്ന് പറഞ്ഞ് ഫോണെടുത്ത അദ്ദേഹം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഫോണ്‍ താഴെ വച്ചത്. മണിക്കൂറുകളോളം പൊലീസ് വാനില്‍ നഗരത്തിലൂടെ കറക്കിയെന്നും ഒടുവില്‍ പൊലീസുകാരോട് ജയ് ഹിന്ദ് പറഞ്ഞാണ് തങ്ങള്‍ സ്റ്റേഷന്‍ വിട്ടതെന്നും സയ്ന്‍ കൂട്ടിച്ചേര്‍ത്തു.
കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചതിന് പിന്നാലെ വീടുകളിലേക്ക് എത്താന്‍ തങ്ങള്‍ നന്നേ ബുദ്ധിമുട്ടിയെന്ന് ലേഖ ഇന്‍സ്റ്റഗ്രാം സ്റ്റോയിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിനെത്തിയവരെ കയറ്റിയ ഓട്ടോക്കാരെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു.