Image Credit:facebook

  • ഗോവയിലെ ഡോണ പൗലയിലെ വസതിയില്‍ പുലര്‍ച്ചെ അബോധാവസ്ഥയിലാണ് താരത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു

നടന്‍ നാനാ പടേക്കറെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പ്രതികരണമില്ലായിരുന്നുവെന്ന് ഡോക്ടര്‍ ശേഖര്‍ സല്‍കാര്‍. മണിപ്പാല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം തലവനാണ് ഡോക്ടര്‍ ശേഖര്‍. 'തുടര്‍ച്ചയായി 45 മിനിറ്റോളം സിപിആര്‍ നല്‍കിയിട്ടും അദ്ദേഹത്തെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറു'മെന്ന് അദ്ദേഹം എഎന്‍ഐയോട് വെളിപ്പെടുത്തി. ഗോവയിലെ ഡോണ പൗലയിലിലെ വസതിയില്‍ പുലര്‍ച്ചെ അബോധാവസ്ഥയിലാണ് താരത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. Also Read: പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു

തനിക്ക് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുന്നതായി താരം തന്നെ ഡോക്ടര്‍മാരെ അറിയിച്ചുവെന്നും ഇതോടെ മെഡിക്കല്‍ സംഘം ഫ്ലാറ്റിലേക്ക് എത്തിയിരുന്നുവെന്നും മകന്‍ മല്‍ഹാര്‍ വെളിപ്പെടുത്തി. എന്നാല്‍ ഡോക്ടര്‍മാരെത്തിയപ്പോഴേക്ക് നാനാ പടേക്കര്‍ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. വേഗത്തില്‍ ആശുപത്രിയിലെത്തിച്ച് പരമാവധി ശ്രമിച്ചുവെങ്കിലും പുലര്‍ച്ചെ 5.20 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

ഹിന്ദി,മറാഠി സിനിമയിലെ സൂപ്പര്‍താരമായിരുന്നു വിശ്വനാഥ് പടേക്കര്‍ എന്ന നാനാ പടേക്കര്‍. 1978 ല്‍ ഗമന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാഭിനയം തുടങ്ങിയത്. അഗ്നിസാക്ഷി, സലാം ബോംബെ,പരിന്‍ദ, ക്രാന്തിവീര്‍, ഖാമോഷി: ദ് മ്യൂസിക്കല്‍, അബ് തക് ഛപ്പന്‍, നാദ്സമ്രാട്ട്,രാജ്നീതി, വെല്‍കം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2013 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. മൂന്നുവട്ടം ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Actor Nana Patekar was declared dead after being found unconscious at his residence in Dona Paula, Goa, with doctors reportedly unable to revive him despite administering CPR for around 45 minutes. Dr Shekhar Salkar, head of oncology at Manipal Hospital, said Patekar was unresponsive when brought to the hospital and that his body would be handed over to relatives after the post-mortem. His son Malhar said the actor had complained of severe chest pain, prompting a medical team to be sent to his residence, but he was unresponsive when doctors arrived. Patekar, whose real name was Vishwanath Patekar, began his film career with Gaman in 1978 and was honoured with the Padma Shri and three National Film Awards.