• കൈയിൽ ബാൻഡേജിട്ട നിലയിൽ ആശുപത്രിയിൽ നിന്നുള്ള വീഡിയോയാണ് മേഘ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ വീണ്ടും വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററും അഖിൽ എൻആർഡിയുടെ മുൻ ഭാര്യയുമായ മേഘ നായർ. കൈയിൽ ബാൻഡേജിട്ട നിലയിൽ ആശുപത്രിയിൽ നിന്നുള്ള വീഡിയോയാണ് മേഘ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

'ആരൊക്കെ എന്തൊക്കെ ചെയ്താലും ഞാൻ പന്തളം അയ്യപ്പന്റെ മണ്ണിൽ ഹാപ്പിയാണ്, സ്വാമി ശരണം' എന്ന അടിക്കുറിപ്പോടെയാണ് മേഘ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ, 'കുറച്ചൊക്കെ കൂടോത്രം ചെയ്യെടാ' എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. എന്നാൽ കൈയിലെ പരുക്കിന് കാരണം എന്താണെന്ന് വ്യക്തമാക്കാൻ താരം തയ്യാറായിട്ടില്ല.

മിഥുനം സിനിമയിലെ ജഗതിയുടെ പ്രശസ്തമായ 'എന്നെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിക്കുന്നവന്റെ ശിരസ് പിളർന്ന് അന്തരിക്കണേ' എന്ന കോമഡി ഡയലോഗാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തനിക്കെതിരെ നിൽക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റെന്നാണ് സൈബർ ഇടങ്ങളിലെ സംസാരം.

അതേസമയം, വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും നടക്കുന്നുണ്ട്. 'ഇതൊക്കെ തുടക്കം മാത്രമാണ്', 'കർമത്തിന്റെ ഫലമാണ്' എന്നിങ്ങനെ വിമർശനങ്ങളും പരിഹാസങ്ങളുമാണ് കമന്റ് ബോക്സിൽ കൂടുതലായും നിറയുന്നത്. നേരത്തെ അഖിലുമായുള്ള വേർപിരിയലുമായി ബന്ധപ്പെട്ട വാർത്തകളെ തുടർന്നും മേഘയ്ക്ക് വലിയ തോതിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

ENGLISH SUMMARY:

Megha Nair's recent social media video from the hospital, featuring a bandaged hand and cryptic captions about 'black magic' and her happiness in Pandalam, has sparked widespread discussion and online attacks. This update follows previous cyberbullying she faced related to her separation from Akhil.